കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത വ്യാജം;വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്!

ബച്ചന് കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത കുറച്ചു മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഒരു ദേശിയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത് . എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത വന്നിരിക്കുകയാണ് അമിതാഭ് ബച്ചൻ.

ടൈംസിന്റെ ട്വിറ്റര്‍ പേജില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് അമിതാഭ് ബച്ചന്‍ വാര്‍ത്തയുടെ നിജസ്ഥിതി അറിയിച്ചത്. ഈ വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്.. കള്ളത്തരമാണ് എന്ന് ബച്ചന്‍ ട്വിറ്ററിലെഴുതി. ബച്ചന്റെ ട്വീറ്റിന് ശേഷം ദേശീയ മാധ്യമം വാര്‍ത്ത തിരുത്തുകയും ചെയ്തു.


ജൂലൈ 11 നാണ് അമിതാഭ് ബച്ചന് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. രോഗ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കും കൊവിഡ് 19 പോസിറ്റീവായി.

about amitab bachchan

Vyshnavi Raj Raj :