അജു വർഗീസിനെ ലവ് ആക്‌‌ഷൻ ഡ്രാമ ഒരു പാഠം പഠിപ്പിച്ചു.

പത്ത് വർഷങ്ങൾക്ക് മുമ്പ് മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിൽ ‘കുട്ടു’ എന്ന കഥാപാത്രത്തിലൂടെ കടന്നു വന്ന് അഭിനയ വൈവിധ്യം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിയ നടനാണ് അജു വർഗീസ്. ഇപ്പോഴിതാ ലവ് ആക്‌ഷൻ ഡ്രാമ എന്ന സിനിമയെ പറ്റി വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് അജു. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്‌ഷൻ ഡ്രാമ എന്ന തന്റെ ആദ്യ ചിത്രം പഠിപ്പിച്ചതെന്നും താരം പറയുന്നു.

‘അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി. സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി.

പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച് മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു. ലവ് ആക്‌ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ല.’ അജു പറഞ്ഞു.

about aju vargees

Revathy Revathy :