“അവരെ കണ്ടു ഞാൻ ഭയന്ന് പോയി , അത്രയും ഭാരം മനസിൽ ഉള്ള ആരായാലും തകർന്നു പോകും ” – അഭിഷേക് ബച്ചൻ മനസ് തുറക്കുന്നു

“അവരെ കണ്ടു ഞാൻ ഭയന്ന് പോയി , അത്രയും ഭാരം മനസിൽ ഉള്ള ആരായാലും തകർന്നു പോകും ” – അഭിഷേക് ബച്ചൻ മനസ് തുറക്കുന്നു

സിനിമ താരങ്ങളുടെ മക്കൾ എപ്പോളും സമ്മർദ്ദം അനുഭവിച്ചു കൊണ്ടാണ് ഓരോ സിനിമയിലും അഭിനയിക്കുക . കാരണം അച്ഛന്റെയോ അമ്മയുടേയോ കഴിവ് മക്കളിൽ പ്രതീക്ഷിച്ച് മുൻവിധിയോടെയാണ് ആരാധകർ ഇവരെ സമീപിക്കുന്നത്. അത്തരത്തിൽ കനത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ആളാണ് അഭിഷേക് ബച്ചൻ.

താരപുത്രനായി ജനിച്ചു എന്നതു എപ്പോഴും സുഖവും സൗകര്യവും മാത്രമല്ല നല്‍കുകയെന്ന് അഭിഷേക് ബച്ചന്‍. പിതാവുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാനസിക സമ്മര്‍ദം അനുഭവപ്പെട്ടിരുന്നെന്നും അഭിഷേക് പറയുന്നു. ആ ഭാരം മനസില്‍ കൊണ്ടു നടക്കേണ്ടി വരികയെന്നത് എളുപ്പമല്ല, ആരായാലും തകർന്നുപോകും. തോറ്റുപോകുന്നുവെന്ന് കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് ചുറ്റുമുള്ളവരില്‍ പലരും. അതു നമുക്കും അവഹേളനമാണ്.

കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പല സിനിമകളില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. ചിലതില്‍ നിന്നും കരാര്‍ പ്രകാരമുള്ള വരുമാനം പോലും ലഭിക്കാതെ പോയിട്ടുണ്ട്. ഇതൊരു ബിസിനസ്സാണെന്നും ഒന്നും ഭയക്കാതെ മുമ്പോട്ടു പോയാല്‍ മതിയെന്നും പതുക്കെ മനസ്സിലാക്കുകയാണുണ്ടായത്.

വിമര്‍ശനങ്ങള്‍ തന്നെ തകര്‍ക്കാറുണ്ടെന്നും താരം തുറന്നു പറഞ്ഞു. വീട്ടിലെ കുളിമുറിയിലെ കണ്ണാടിക്കു മുന്നില്‍ നിന്നു കൊണ്ട് അഭിനയിച്ച സിനിമകളെക്കുറിച്ച് ചിന്തിക്കും. വിലയിരുത്തും. ഞാനെന്റെ സിനിമകള്‍ എന്നും കാണും. ആളാവാനല്ല, കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണത്- അഭിഷേക് പറഞ്ഞു.

ആദ്യ സിനിമയായ റെഫ്യൂജിയില്‍ അഭിനയിക്കുന്ന സമയത്ത് 2000-3000 ആളുകളാണ് താരപുത്രനെ കാണാനായെത്തിയത്. ഇത്രയും ആളുകളെ ഒന്നിച്ചു കണ്ടപ്പോള്‍ അന്ന് പകച്ചുപോയിരുന്നു. ആദ്യ ഷോട്ടിനായി 17 റീടേക്കുകളാണ് എടുക്കേണ്ടി വന്നത്. മാതാപിതാക്കളെയും തന്നെയും പറ്റിയുള്ള ആളുകളുടെ ചിന്ത എന്താകുമെന്ന ആകുലതകള്‍ക്കൊടുവില്‍ സ്വയം കൈവരിച്ച ഊര്‍ജം തന്നെയാണ് ജോലിയില്‍ ശ്രദ്ധിക്കാനും പിന്നീട് ഇത്തരം ചിന്തകള്‍ വെടിയാനും പ്രേരകമായത്-അഭിഷേക് പറഞ്ഞു.

abhishek bachan about first movie experience

Sruthi S :