വിചാരണക്ക് വനിതാ ജഡ്ജി വേണം – ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് പരിഗണിക്കും

വിചാരണക്ക് വനിതാ ജഡ്ജി വേണം – ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് പരിഗണിക്കും

യുവനടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ് . പല കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടാൻ ദിലീപ് ശ്രമിക്കുകയാണെന്നു ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ആക്രമിക്കപ്പെട്ട നടി വാദം കേൾക്കാൻ വനിതാ ജഡ്ജിനെ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി .

തൃശ്ശൂർ ജില്ലയിലെ വനിതാജഡ്ജിയെ പരിഗണിക്കണമെന്നാണ് ആവശ്യം.കേസിലെ മുഴുവൻ രേഖകളും വേണമെന്ന ദിലീപിന്‍റെ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നത്.


വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ സെഷൻസ്​ കോടതിയിലോ അഡീഷനൽ ​സെഷൻസ്​ കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. തൃശൂർ ജില്ലയിലെ വനിതാ ജഡ്‌ജിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കാൻ >>>

ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …

abducted actress demand a women trial

Sruthi S :