എ ബി സി ഡി തെലുങ്ക് റീമേയ്ക്ക് ട്രെയ്‌ലർ എത്തി – ദുൽഖർ സൽമാനെ കടത്തി വെട്ടുമോ അല്ലു സിരിഷ് ?

മലയാളത്തിൽ തരംഗം സൃഷ്‌ടിച്ച സിനിമയാണ് എ ബി സി ഡി. ദുൽഖർ സൽമാനും ഗ്രിഗറിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്തു. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക.

സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് നിർമിക്കുന്നത്. രുഷ്കർ ദില്ലൻ നായികയാകുന്നു.  നാഗ ബാബു, മാസ്റ്റർ ഭരത് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് 17ന് റിലീസ് ചെയ്യും.

2013–ലാണ് ദുൽക്കർ നായകനായി എത്തിയ എബിസിഡി റിലീസിനെത്തുന്നത്.  ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മർട്ടിൻ പ്രക്കാട്ടിലാണ്. ഷിബു തമീൻസായിരുന്നു നിർമാണം. 

ABCD Telugu remake trailer

Sruthi S :