ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഉദ്‌ഘാടകനായി എത്തുന്നത് മമ്മൂട്ടി !! മതസൗഹാർദത്തിന് മുൻണനയെന്നു താരം ..

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഉദ്‌ഘാടകനായി എത്തുന്നത് മമ്മൂട്ടി !! മതസൗഹാർദത്തിന് മുൻണനയെന്നു താരം ..

ആറ്റുകാൽ പൊങ്കാല മഹോത്സവം വരവേൽക്കാൻ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ് . ഫെബ്രുവരി 12 നാണു ഉത്സവത്തിന് കൊടിയേറുന്നത്. ജാതിമത ഭേദമന്യേ എല്ലാവരും വിശ്വാസത്തോടെ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം ഇത്തവണ ഉത്‌ഘാടനം ചെയ്യുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.

ഫെബ്രുവരി 12 നു ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടകനായി മമ്മൂട്ടി എത്തുന്നത്. പൊങ്കാല ഇരുപത്തിനാല്. അതിനോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികളുടെ ഉദഘാടകനായി ഒരു വലിയ താരം എത്തുന്നത് ഇതാദ്യമായാണ്.

ചെറായിയിൽ നടക്കുന്ന മധുര രാജയുടെ ലൊക്കേഷനിൽ ചെന്ന് കണ്ടാണ് മമ്മൂട്ടിയെ ചടങ്ങിലേക്ക് ആറ്റുകാൽ ക്ഷേത്രം ട്രസ്റ് ഭാരവാഹികൾ ക്ഷണിച്ചത് . സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാല മഹോത്സവം ഉദഘാടനം ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുത്തുന്നവെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മതസൗഹാര്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാൽ പൊങ്കാല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

attukal ponkala festival inauguration by mammootty

Sruthi S :