മതവികാരം വ്രണപ്പെടുത്തുന്നു; ആമിര്‍ ഖാന്റെ മകന്റെ ചിത്രത്തിന് സ്റ്റേ

നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മഹാരാജ്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം പ്രകാരം ചിത്രം സ്‌റ്റേ ചെയ്തിരിക്കുകയാണ്.

വൈഷ്ണവ സമുദായത്തിലെ ഒരു മതനേതാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്.

ജൂണ്‍ 18 വരെയാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഹമ്മദാബാദ് കോടതിയുടേതാണ് തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദിലും മുംബൈയിലും വാദം നടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനായി 26 അഭിഭാഷകരാണ് കേസ് വാദിച്ചത്.

ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ്, യഷ് രാജ് ഫിലിം, ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ചിത്രം ജൂണ്‍ 14 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതേസമയം, സുപ്രീം കോടതിയെ സമീപിക്കാനെരുങ്ങുകയാണ് ണിയറപ്രവര്‍ത്തകര്‍. നേരത്തെ സിനിമയെ എതിര്‍ത്തുകൊണ്ട് വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :