ആമിർ ഖാനും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലെന്താ , ഇതാ , മക്കൾ നായികാ നായകന്മാരായി …

ആമിർ ഖാനും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലെന്താ , ഇതാ , മക്കൾ നായികാ നായകന്മാരായി …

ആമിർ ഖാൻ – ഐശ്വര്യ റായ് ജോഡി ബോളിവുഡിൽ ഇതുവരെ ഒന്നിച്ചൊരു സിനിമയിലും എത്തിയിട്ടില്ല. ആമിർ പരീക്ഷണ ചിത്രങ്ങൾക്കും ഐശ്വര്യ സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിലും ഭാഗമാകുകയുമാണ് ഇപ്പോൾ. എന്നാൽ ഇവരൊന്നിച്ചില്ലെങ്കിലും മക്കൾ ഒന്നിച്ചിരിക്കുകയാണ്.

ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചനും ആമിര്‍ ഖാന്‍- കിരണ്‍ റാവു ദമ്പതികളുടെ മകന്‍ ആസാദ് റാവോ ഖാനുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍. കാരണം മറ്റൊന്നുമല്ല, മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യര്‍ഥികളായ ഇരുവരും ഒരു നാടകത്തില്‍ ഒരുമിച്ച് തകര്‍ത്ത് അഭിനയിക്കുകയാണ്.

രാമായണത്തിലെ സീത ആയാണ് ആരാധ്യ അഭിനയിക്കുന്നത് ആസാദ് ആകട്ടെ രാമനും. ഇവര്‍ അഭിനയിക്കുന്ന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും താരങ്ങളുടെ ഫാന്‍ പേജുകളിലും തരംഗമായിരിക്കുകയാണ്.

aamir khan son azad and aishwarya rai daughter aradhya

Sruthi S :