സൂപ്പർ ഹിറ്റ് “ 96 “സിനിമയുടെ കഥ മോഷണം എന്ന് പ്രശസ്ത സംവിധായകൻ … കഥ മോഷ്‌ടിച്ച കുരുക്കിൽ നിവിൻപോളിയുടെ പ്രേമവും … മറുപടി വായിക്കാം…

സൂപ്പർ ഹിറ്റ് “ 96 “സിനിമയുടെ കഥ മോഷണം എന്ന് പ്രശസ്ത സംവിധായകൻ … കഥ മോഷ്‌ടിച്ച കുരുക്കിൽ നിവിൻപോളിയുടെ പ്രേമവും … മറുപടി വായിക്കാം…

തമിഴിലെ റിയലിസ്റ്റിക് സിനിമകളുടെ സംവിധായകൻ ആണ് ഭാരതിരാജ . പ്രേംകുമാർ സംവിധാസനം ചെയ്തു ഹിറ്റായി പ്രദർശനം തുടരുന്ന 96 മോഷ്ടിച്ച കഥയാണെന്ന് ഭാരതിരാജ ആരോപിച്ചിരുന്നു. ഇതിനു മറുപടി നൽകുകയാണ് സംവിധായകൻ പ്രേംകുമാർ.

തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സുരേഷിന്റെ കഥയാണിതെന്നും 2012 ല്‍ സുരേഷ് തന്നോട് പറഞ്ഞ പ്രണയകഥയ്ക്ക് 96മായി സാമ്യം ഉണ്ടെന്നുമായിരുന്നു ഭാരതിരാജയുടെ ആരോപണം.സുരേഷ് തന്റെ കഥ സുഹൃത്തുക്കളുമായും പങ്കുവയ്ച്ചിരുന്നു. സംവിധായകന്‍ മരുതുപാണ്ട്യന്‍ അതിലൊരാളായിരുന്നു. 96 ന്റെ ടൈറ്റില്‍ കാര്‍ഡില്‍ മരുതുപാണ്ട്യന് നന്ദി രേഖപ്പെടുത്തിയത് തന്റെ സംശയം ബലപ്പെടുത്തിയെന്നും ഭാരതിരാജ പറഞ്ഞു. തുടര്‍ന്നാണ് പ്രേംകുമാര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. പ്രേംകുമാര്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ മരുതുപാണ്ട്യന്‍, സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ എന്നിവരും പങ്കെടുത്തു.

96 ന്റെ കഥ പുതുമയുള്ളതല്ലെന്നും അത് പലരുടെയും സ്‌കൂള്‍, കോളേജ് ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും സംവിധായകന്‍ പറഞ്ഞു. ‘പ്രേമം പുറത്തിറങ്ങിയപ്പോള്‍ സമാനമായ വിവാദം ഉണ്ടായിരുന്നു. ചേരന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയുമായി സാമ്യം ഉണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഭാഗ്യവശാല്‍ ചേരന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. അതുപോലെ തന്നെയാണ് 96 ഉം. ഈ കഥയ്ക്ക് ചിലപ്പോള്‍ പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടായേക്കാം.

ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ല. വിവാദം പൊട്ടിപുറപ്പെട്ടപ്പോള്‍ ഭാരതിരാജ സാര്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റാണ്. അതുകൊണ്ടു തന്നെ ഭാരതിരാജ സാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്. ഭാരതിരാജ സാര്‍ എന്നെ വീട്ടിലേക്ക് വിളിക്കരുതായിരുന്നു. പകര്‍പ്പാണെങ്കില്‍ നിയമനടപടികള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഭാരതിരാജ സാറിനെപ്പോലെ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത് എന്നെ വിഷമിപ്പിക്കുന്നു. സിനിമാലോകം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം.

തഞ്ചാവൂരിനെ ചുറ്റിപറ്റിയുള്ള ഒരു പ്രണയകഥയാണ് സുരേഷിന്റേത് എന്ന് അദ്ദേഹം പറയുന്നു. ഞാന്‍ വളര്‍ത്തതും പഠിച്ചതുമെല്ലാം തഞ്ചാവൂരിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഞങ്ങളുടെ സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നിരുന്നു. അന്ന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. അതിന്റെ വിശേഷങ്ങള്‍ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞപ്പോഴാണ് എന്റെ മനസ്സില്‍ ഒരു കഥ മൊട്ടിട്ടത്.

പണമില്ലാത്തത് കൊണ്ടാണ് സുരേഷിന് റൈറ്റേഴ്‌സ് യുണിയനില്‍ കഥ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതിരാജ സാറിനൊപ്പം ജോലി ചെയ്യുന്ന ഒരാള്‍ക്ക് അത്രമാത്രം സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമോ. 2016 ല്‍ ഞാന്‍ ഈ കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. സുരേഷിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാം, പരാതി നല്‍കാം. നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ മറ്റു ഒത്തുതീര്‍പ്പുകള്‍ക്ക് എനിക്ക് താല്‍പര്യമില്ല’- പ്രേംകുമാര്‍ പറഞ്ഞു.

96 and premam movie controversy

Sruthi S :