എൺപതുകളിലെ താരങ്ങൾ വീണ്ടും ഒത്തുകൂടി ; മോഹൻലാൽ ഷർട്ടിലൊളിപ്പിച്ച രഹസ്യം കണ്ട് അമ്പരന്നു മറ്റു താരങ്ങൾ !!

എൺപതുകളിലെ താരങ്ങൾ വീണ്ടും ഒത്തുകൂടി ; മോഹൻലാൽ ഷർട്ടിലൊളിപ്പിച്ച രഹസ്യം കണ്ട് അമ്പരന്നു മറ്റു താരങ്ങൾ !!

എൺപതു കാലഘട്ടങ്ങളിൽ ഇന്ത്യൻ സിനിമയിൽ അരങ്ങേറിയ താരങ്ങൾ ഓരോ വർഷവും റീയൂണിയൻ നടത്താറുണ്ട്. നടി ലിസ്സി ലക്ഷ്മിയും സുഹാസിനിയുമാണ് വര്ഷങ്ങളായി പരിപാടി സംഘടിപ്പിക്കുന്നത് . ആഘോഷങ്ങളുമായി ഇത്തവണയും താരങ്ങൾ ഒത്തു ചേർന്നു . ഇത്തവണ ഡെനിം വസ്ത്രവും ഡൈമണ്ട്സുമായിരുന്നു തീം. കൂട്ടായ്മയിലെ നായികമാർ തന്നെയാണ് എല്ലാവർക്കുമുള്ള വേഷങ്ങൾ ഒരുക്കിയത്.

നവംബർ പത്തിനു ചെന്നൈയിൽ വെച്ചായിരുന്നു ഇവരുടെ ഒൻപതാമത്തെ കൂടിച്ചേരൽ.ടി നഗർ ചെന്നൈയിലെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പരിപാടി.

കൂട്ടത്തിൽ തിളങ്ങി നിന്നത് മോഹൻലാല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഷർട്ടിന്റെ പുറകിലും മുമ്പിലും എൺപത് എന്ന അക്കം എഴുതിയിട്ടുണ്ടായിരുന്നു. ഭാര്യ സുചിത്രക്കൊപ്പമുള്ള പോർച്ചുഗല്ലിലെ അവധി ആഘോഷത്തിനു ശേഷം താരം നേരിട്ട് എത്തിയത് റിയൂണിയനിൽ പങ്കെടുക്കാൻ ആയിരുന്നു.

മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, ശരത്, അര്‍ജുന്‍, ജാക്കി ഷ്​റോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂര്‍ണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു, ശോഭന തുടങ്ങിയവരാണ് ഇത്തവണത്തെ സംഗമത്തിനെത്തിയത്. ആദ്യമെത്തിയത് നദിയാ മൊയ്തുവാണ്.

റിയൂണിയൻ ക്ലബിൽ ഇപ്പോൾ 32 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.

80’s stars reunion

Sruthi S :