ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍, നിമിഷ ജയന്‍ നടി… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…

പ്രേക്ഷകരുടെ ആകാംഷക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്‌കൊണ്ട് മന്ത്രി എ.കെ.ബാലന്‍ 49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 104 ചിത്രങ്ങളായിരുന്നു ഇത്തവണ പുരസ്‌കാരത്തിന് മത്സരിച്ചത്. അതില്‍ നൂറെണ്ണം ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പെടുന്നവയാണ്. ഇത്തവണ മികച്ച നടന്‍ പുരസ്‌കാരം രണ്ട് പേര്‍ പങ്കിട്ടിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ സൗബിന്‍ ഷാഹിറും, ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയുമാണ് അവാര്‍ഡ് പങ്കിട്ടത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് നിമിഷ ജയനാണ്.

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.സംവിധായകരായ ഷെറി ഗോവിന്ദന്‍,ജോര്‍ജ്ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി.ജയന്‍,നിരൂപരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍ എന്നിവരും ജൂറി അംഗങ്ങളാണ്.


മറ്റ് പുരസ്‌കാരങ്ങള്‍

  1. മികച്ച നടന്‍ – ജയസൂര്യ ( ചിത്രം-ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍),
    സൗബിന്‍ ഷാഹിര്‍ (ചിത്രം- സുഡാനി ഫ്രം നൈജീരിയ)
  2. മികച്ച നടി- നിമിഷ സജയന്‍ (ചിത്രം-ചോല)
  3. മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ്ജ് (ചിത്രം-ജോസഫ്)
  4. മികച്ച സ്വബാവ നടി- സാവിത്രി ശ്രീധരന്‍ (ചിത്രം- സുഡാനി ഫ്രം നൈജീരിയ)
  5. മികച്ച ബാലതാരം- അബനി ആദി ( ചിത്രം- പന്ത്)
  6. മികച്ച ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
  7. മികച്ച സംവിധായകന്‍- ശ്യാമപ്രസാദ് (ചിത്രം-ഒരു ഞായരാഴ്ച)
  8. മികച്ച ചിത്രം- കാന്തന്‍-ദി ലവ് ഓഫ് കളര്‍ ( സംവിധായകന്‍- ഷെരീഫ് ഈസ)
  9. മികച്ച കഥാ ചിത്രം- കാന്തന്‍- ദി ലവ് ഓഫ് കളര്‍ ( സംവിധായകന്‍- ഷെരീഫ് ഈസ)
  10. മികച്ച നവാഗത സംവിധായകന്‍- സക്കറിയ മുഹമ്മദ് ( ചിത്രം -സുഡാനി ഫ്രം നൈജീരിയ)
  11. മികച്ച പിന്നമി ഗായകന്‍- വിജയ് യേശുദാസ് ( ഗാനം-പൂമുത്തോളേ, ചിത്രം -ജോസഫ്)
  12. മികച്ച ഗായിക- ശ്രേയ ഘോഷാല്‍ ( ഗാനം-നീര്‍മാതള പൂവിനുള്ളില്‍, ചിത്രം- ആമി)
  13. മികച്ച പശ്ചാത്തല സംഗീതം- ബിജിപാല്‍
  14. മികച്ച ചിത്രസംയോജകന്‍- അരവിന്ദ് മന്‍മഥന്‍
  15. മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വവികള്‍ (എം.ജയരാജ്)
  16. മികച്ച കഥാകൃത്ത്- ജോയ്മാത്യു (ചിത്രം-അങ്കിള്‍)
  17. മികച്ച ഛായാഗ്രാഹകന്‍- കെ.യു.മോഹനന്‍ (ചിത്രം-കാര്‍ബണ്‍)
  18. മികച്ച രണ്ടാമത്തെ ചിത്രം ഒരു ഞായറാഴ്ച(ശ്യാമപ്രസാദ്)
  19. ശബ്ദമിശ്രണംഷിനോയ് ( ജോസഫ്)
  20. ഡബ്ബിങ് ആര്ട്ടിസ്റ്റ് (വനിത) സ്‌നേഹ (ലില്ലി)

49 th Kerala State Film award

Noora T Noora T :