ശ്രീകാന്ത് സംവിധാനം ചെയ്ത 24 ഡേയ്‌സിന് അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിൽ മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡ്.

സ്വിറ്റ്സർലാൻഡ് അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിൽ 24 ഡേയ്‌സിന് മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡ്.

നവാഗതനായ ശ്രീകാന്ത്. ഇ.ജി. സംവിധാനം ചെയ്ത 24 ഡേയ്‌സ് സ്വിറ്റ്സർലാൻഡ് അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിൽ മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഒരു കൂട്ടം ചെറുപ്പക്കാരുടെ ദീർഘകാലത്തെ സ്വപ്നം ആണ് 24 ഡേയ്‌സ്. ക്രൗഡ് ഫണ്ടിങ് വഴി ആണ് നിർമ്മാണത്തിനുള്ള പണം കണ്ടെത്തിയത്. സംവിധായകൻ ശ്രീകാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ആദിത്തും മർച്ചന്റ് നേവി ഉദ്യോഗസ്ഥർ ആണ്. അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ സഹപ്രവർത്തകർ സഹായിക്കുകയായിരുന്നു.
വീഡിയോ കാണാം ക്ലിക്ക് ചെയൂ

78 വിദേശ സിനിമകൾ ആണ് വിദേശ സിനിമ വിഭാഗത്തിൽ മത്സരിച്ചത്. വിദഗ്ധ ജൂറിക്കൊപ്പം പ്രേക്ഷകരുടെ വോട്ടിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് അവാർഡ് നിർണ്ണയം നടത്തിയത്. 24 ഡേയ്‌സ് ആദ്യമായി മത്സരിച്ച ഫെസ്റ്റിവലിൽ തന്നെ മികച്ച നേട്ടം സ്വന്തമാക്കുകയായിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ യാത്രകളുടെയും അവന്റെ സൗഹൃദങ്ങളുടെയും അതിലൂടെ ഉണ്ടാകുന്ന തിരിച്ചറിവുകളുടെയും കഥയാണ് 24 ഡേയ്‌സ്. കന്യാകുമാരി, തിരുവനന്തപുരം, ബ്രൈമൂർ, വയനാട് എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം. ചിത്രത്തിലെ മനോഹരമായ രംഗങ്ങൾ പകർത്തിയത് നിജിൻ ലൈറ്റ്റൂം ആണ്.

വീഡിയോ കാണാം ക്ലിക്ക് ചെയൂ

24 Days movie Adith US

metromatinee Tweet Desk :