സജ്‌ന ഫിറോസിന്റെ സൈക്കോളജിക്കൽ മൂവ്! ; കളികൾ മാറിമയിയുന്നു! പ്രണയവും…!

പത്തൊൻപതാം ദിവസം അതായത് ഇരുപതാം എപ്പിസോഡ് മോഹൻലാൽ വരുന്ന ദിവസത്തിനു മുന്നേയുള്ളതാണ് എന്ന ഓർമ്മ വെച്ച് കാണണം. എന്നാലേ, ഇവർ ഇത്രേം നല്ലവരാണോ എന്ന തോന്നൽ അങ്ങ് മാറത്തോളു. അപ്പോൾ ഇന്നലത്തെ ലുങ്കി ഡാൻസ് തുടക്കമൊക്കെ തകർത്തിട്ട് നേരെ പോയത് മോർണിംഗ് ടാസ്കിലേക്കായിരുന്നു. അവിടെ നല്ല ബുദ്ധിപൂർവം കളിക്കാനുള്ള ഒരു ടാസ്ക് തന്നെയാണ് ബിഗ് ബോസ് കൊടുത്തത്.

ഒരു നല്ല സുഹൃത്തിനെ മത്സരാർത്ഥികളുടെ കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കുക എന്നതായിരുന്നു നിർദ്ദേശം. അത് സമർഥമായി ഉപയോഗിച്ചത് സജ്‌നയും ഫിറോസ് ഖാനുമായിരുന്നു . ഇരുവരും ചേർന്ന് സായിയെ പറഞ്ഞു. കൂടാതെ ഒരു കെട്ടിപ്പിടുത്തവും കൂട്ടുചേരലുമൊക്കെ നടന്നു. പിന്നെ സായി അല്പമൊക്കെ അല്ലെങ്കിൽ നല്ലരീതിയിൽ ക്ഷമയോടെയായിരുന്നു നിന്നിരുന്നത്. ഈ ടാസ്കിൽ ഡിമ്പൽ മജ്‌സിയയെ നല്ലരീതിയിൽ പുകഴ്ത്തുന്നുണ്ടായിരുന്നു. തിരിച്ച് മജ്‌സിയ ഡിമ്പലിനെ ജം സ്റ്റോൺ എന്നൊക്കെ പറയുന്നുണ്ട്. അതിൽ എത്രത്തോളം സത്യം ഉണ്ടെന്നത് പറയാനൊക്കില്ല. കാരണം മജ്‌സിയ നല്ലൊരു പ്ലയെർ ആണ് .അത് നന്നായി ഭാഗ്യലക്ഷ്മിക്കും കിടിലം ഫിറോസിനും മനസ്സിലായിട്ടുണ്ട്. അവർ രണ്ടാളും അത് പറയുന്നുമുണ്ട്.

പിന്നെ സൂര്യ നല്ലൊരു സുഹൃത്ത് എന്നും അതിലുപരിയായും മണിക്കുട്ടനെയാണ് കാണുന്നത് . അവർക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സംഭവിച്ച ഒരു ഐ കോണ്ടാക്ട് പരിശോധിച്ചാൽ പ്രണയം മൊട്ടിടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പ്രണയ ജോഡികളും അവർ തന്നെയാണ്. പിന്നെ ഋതുവായിരുന്നു ഇന്നലത്തെ ഇര. സംഭവം ആ പ്രശ്നം ഇങ്ങനെയാണ്, നാല് പേരാണ് കിച്ചൻ ജോലികൾ നോക്കുന്നത്. ഡിമ്പൽ മജ്‌സിയ റിതു, മിഷേൽ ഇതിൽ റിതു ആദ്യമേ കുളിയൊക്കെ കഴിഞ്ഞേ അടുക്കളയിലെത്തു എന്നതാണ് ഡിമ്പൽ മജ്‌സിയ എന്നിവരുടെ പ്രശ്നം. എന്നും അതാണ് പതിവ് എങ്കിലും ഇന്നലെ കുറച്ചുകൂടി താമസിക്കുകയും ജോലി തീരാൻ വൈകുകയും ചെയ്തു. ഇതോടെ മജ്‌സിയ ആണ് അതൊരു പ്രശ്നമാക്കിയത്.

കൂടുതൽ അറിയാൻ വീഡിയോ കാണുകാ,,,,,

about bigg boss

Noora T Noora T :