ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവര്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ അച്ഛൻ മരിച്ചു – വിജയരാഘവൻ !

കുടുംബത്തോട് വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് വിജയരാഘവൻ . പ്രസിദ്ധ നാടകാചാര്യനായിരുന്ന എൻ എൻ പിള്ളയുടെ മകൻ എന്ന ഖ്യാതി ഇന്നും വിജയ രാഘവന് ഉണ്ട് . അച്ഛനെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിജയ രാഘവൻ .

‘അച്ഛന്‍ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യന്‍ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാള്‍ സ്വന്തം വീടിന് വേറെന്തു പേരിടാന്‍. അച്ഛന്‍ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്ബോഴും കരയുകയല്ല, ‘ഇതൊന്ന് തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി.

ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവര്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛന്‍ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയില്‍ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛന്‍ മരിച്ചു-വിജയരാഘവന്‍ ഓര്‍ത്തെടുത്തു.

Sruthi S :