ബാം​ഗ്ലൂരിൽ പോകുന്നതിന് മുമ്പ് അമ്മയോട് ആ ആഗ്രഹം പറഞ്ഞ് ഇഷാനി! വീട്ടിലെത്തി ബിരിയാണി കഴിച്ച് അർജുൻ

നടൻ കൃഷ്ണകുമാറിന്റെ കുടുംബം എല്ലാവര്ക്കും സുപരിചിതമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങൾ. യൂട്യൂബ് ചാനലിൽ സിന്ധു പങ്കുവെക്കുന്ന വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താൻ തലശേരി ബിരിയാണി വെച്ചതിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിന്ധു. ആബിറ റഷീദ് എന്ന കുക്കറി ചാനലിലെ മലബാർ ബിരിയാണി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇതുപോലെ നമുക്ക് ബിരിയാണി വെക്കാമെന്ന് ഇഷാനി പറഞ്ഞു. അത് പോലെയൊന്നും നമുക്ക് പറ്റില്ല, നമ്മൾ ചെയ്താൽ കുളമാകുമെന്ന് ഞാൻ പറഞ്ഞു. ഇന്നലെയാണ് ഇഷാനി ബാം​ഗ്ലൂരിൽ പോയത്. ബാം​ഗ്ലൂരിൽ പോകുന്നതിന് മുമ്പ് ആ ബിരിയാണി കഴിക്കാൻ കൊതി തോന്നുന്നു എന്ന് ഇഷാനി പറഞ്ഞു.

ട്രെെ ചെയ്യാമെന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഞാൻ ട്രെെ ചെയ്തു. ബിരിയാണിയുടെ ഫോട്ടോ ഇഷാനി അവളുടെ ഫ്രണ്ട് അർജുന് അയച്ച് കൊടുത്തു. അർജുൻ എന്നെ വിളിച്ച് ആന്റീ, ആ ബിരിയാണി ശരിക്കും ആന്റിയുണ്ടാക്കിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. ഇത്തിരി എനിക്ക് തരുമോ എന്ന് അർജുൻ ചോദിച്ചു. പിന്നെന്താ, വരൂയെന്ന് ഞാൻ പറഞ്ഞു. അർജുനും വീട്ടിൽ വന്ന് ബിരിയാണി കഴിച്ച് പോയി. പക്ഷെ ഈ ബിരിയാണി ഞാനാണ് ഉണ്ടാക്കിയതെന്ന് ആർക്കും വിശ്വസിക്കാൻ വയ്യ. എല്ലാവർക്കും ബിരിയാണി ഇഷ്ടപ്പെട്ടെന്നും സിന്ധു കൃഷ്ണ പറയുന്നു.

Merlin Antony :