നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 81 വയസായിരുന്നു.

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കിഷോര്‍ നന്ദലസ്‌കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മറാത്തി സിനിമയിലൂടെ തുടക്കമിട്ട അദ്ദേഹം പിന്നീട് ബോളിവുഡിലേക്ക് അരങ്ങേറുകയായിരുന്നു.

1989 ല്‍ പുറത്തിറങ്ങിയ മിന ടിക്കയായിരുന്നു ആദ്യ ചിത്രം. ഖാഖി, വാസ്തവ്. സിംഗം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Noora T Noora T :