സോഷ്യൽ മീഡിയയിൽ തരംഗമായി നാത്തൂന്മാർ ; എന്റെ നാത്തൂൻ….., മുക്തയെ കുറിച്ച് റിമി

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരികയും നായികയുമാണ് റിമി ടോമി. ആരാധകരെ കുടുകുടാ ചിരിപ്പിക്കുന്ന സംസാരമാണ് റിമിയുടെ പ്രത്യേകത. എല്ലാവരോടും വളരെ സ്നേഹത്തോടെയുള്ള ഇടപെടൽ റിമിക്ക് നിരവധി സൗഹൃദങ്ങൾ സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമായി നേടാൻ സാധിച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായ മുക്തയും റിമിയും നാത്തൂൻമാരാണ്. അതായത് റിമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത. ഇപ്പോൾ മുക്തക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്.

“എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നു പറഞ്ഞുകൊണ്ടാണ് റിമി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. റിമിയുടെ സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. മുക്തയും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തിക്കൊണ്ട് റിമി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു.

വീടിന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിൽ. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ഓണത്തിന് മുക്തയോടൊപ്പമുള്ള രസകരമായൊരു വീഡിയോ റിമി പങ്കുവച്ചിരുന്നു. ഇരുവരും ചേർന്നുള്ള ഡാൻസിന്റെ വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത നാത്തൂൻമാരാണ് ഇരുവരും.

about rimi tomy

Safana Safu :