ഒരു പത്ത് തവണയെങ്കിലും ടീച്ചർ ആ കാര്യം പറഞ്ഞിട്ടുണ്ടാവും – രഹസ്യം വെളിപ്പെടുത്തി ആഷിഖ് അബു

ഒരു കാലത്ത് കേരളക്കരയെ ആഴത്തിൽ ഭീതിയിലാഴ്ത്തിയ നിപയെ ആസ്പദമാക്കി ഇറക്കിയ ചിത്രമാണ് വൈറസ് . കേരള ജനതയുടെ ചിത്രം . ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് . വൻ വരവേൽപ്പാണ് ഇതിനോടകം പ്രേക്ഷകർ സിനിമയ്ക്കായി നൽകിയിരിക്കുന്നത് . ഒരു മഹാരോഗത്തെ നിപ പടർന്നു വന്നപ്പോൾ ഒന്ന് പരിഭ്രമിക്കുകയും പിന്നീട് അതിനെ സംസ്ഥാനം ഒറ്റകെട്ടായി അതിജീവിക്കുകയും ചെയ്ത കഥയാണ് ചിത്രത്തിൽ പറയുന്നത് . ഒന്ന് സൂക്ഷിച്ചു നോക്കുകയാണെങ്കിൽ സ്ക്രീനിലെത്തുന്ന പല കഥാപാത്രങ്ങളിലും നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും കാണാൻ സാധിക്കും. ഇപ്പോൾ ചിത്രം റിലീസ് ആയതിനു പിന്നാലെ ചിത്രത്തിലെ വിശേഷങ്ങൾ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബു .

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും യഥാർഥ പ്രതിനിധികളെ ചൂണ്ടി കാണിച്ചു തന്നതും അവരെ കുറിച്ച് വിവരം നൽകിയത് ഷൈലജ ടീച്ചറാണെന്ന് ആഷിഖ് അബു പറയുന്നു . ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ആഷിഖിനോടൊപ്പം റിമയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.‌

വൈറസ് എന്ന ചിത്രത്തിന്റെ ആശയത്തെ കുറിച്ച് ശൈലജ ടീച്ചറുമായി വിശദമായി സംസാരിച്ചു. സിനിമ ശാസ്ത്രീയമാകാണമെന്നും ഒരിക്കൽ പോലും ഡോക്യുമെന്ററി ആകാരുതെന്ന് ഒരു പത്ത് തവണയെങ്കിലും മന്ത്രി സംസാരത്തിനിടെ പറഞ്ഞിട്ടുണ്ടെന്ന് ആഷിഖ് അബു പറഞ്ഞു. സിനിമയിൽ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാർത്ഥ പ്രതിനിധികളെ കുറിച്ചും പറഞ്ഞു തന്നിരുന്നു. ഓരോ ആളുകളെയും ഹാൻഡ്പിക് ചെയ്ത ക്യാരക്ടേഴ്സിനെ കുറിച്ചും പറഞ്ഞു തന്നു. ഇന്നയാൾ ഇതു ചെയ്തു. എന്നാൽ ഒരിക്കൽ പോലും ഞാൻ ഇത് ചെയ്തുവെന്ന് മന്ത്രി പറഞ്ഞിട്ടില്ല. എല്ലാ ക്രെഡിറ്റും ആളുകളെ തേടിപ്പിടിച്ച് കൊടുക്കുകയായിരുന്നു.

ഇതൊരു ത്രില്ലർ മൂവി തന്നെയായിരിക്കുമെന്ന് ടീച്ചറിന് ഉറപ്പ് നൽകിയിരുന്നു. ഒരു വൈറോളജിസ്റ്റിനെ പോലെയായിരുന്നു ടീച്ചർ സംസാരിച്ചിരുന്നത്. അത്രത്തോളം വിഷയത്തെ കുറിച്ച് പഠിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കഥകൃത്ത് മുഹ്സിനാണ് വൈറസിനെ കുറിച്ചുള്ള ആശയം ആദ്യം തുറന്ന് പറയുന്നത്. ഇത്രയും വലിയൊരു താരനിര ചിത്രത്തിൽ കൊണ്ടുവന്നതിൽ എഴുത്തുകാരുടെ പങ്ക് വളരെ വലുതായിരുന്നു. അവർ അതിഭീകരമായി ജോലി ചെയ്തിട്ടുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി . സിനിമയ്ക്കായി ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ആഷിഖ് അബു വെളിപ്പെടുത്തി.

റിമയ്ക്ക് ഒറ്റനോട്ടത്തിൽ ലിനിയായി ഏറെ സാമ്യം തോന്നിയിരുന്നു. ഇതിനും മുൻപും റിമ നഴ്സായി അഭിനയിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ലിനി കടന്നു പോയ അവസ്ഥയെ കുറിച്ചും, ആ കത്ത് എഴുതിയ മാനസികാവസ്ഥയെ കുറിച്ചും അഭിനയിക്കുന്ന സമയത്ത് ആലോചിച്ചിരുന്നെന്ന് റിമ പറഞ്ഞു.

aashiq abu- virus – reveals-teacher

Noora T Noora T :