“ഒരു ദിവസം ടി വി വച്ചപ്പോൾ നല്ല പരിചയമുള്ള പേര് തലക്കെട്ടിൽ ; എന്റെ പേര് തന്നെ . അപ്പോളെ അപകടം മണത്തു ” – ശ്രിത ശിവദാസ്

നടി ആക്രമിക്കപ്പെട്ട കേസിൽ ആവശ്യമില്ലാതെ ഒരുപാട് പേരെ വലിച്ചിട്ടിരുന്നു . അത്തരത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു പേരാണ് ശ്രിത ശിവദാസിന്റേത് . പോലീസ് ശ്രിതയെ ചോദ്യം ചെയ്തു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു . അതിനെപ്പറ്റി മനസ് തുറക്കുകയാണ് ശ്രിത .

‘ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്നോട്ടെ എന്നു ചോദിച്ചു. ഞാന്‍ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം’- ശ്രിത പറയുന്നു.

‘ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടില്‍. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു എന്നാണ് വാര്‍ത്ത. ഒരു പ്രധാന വാര്‍ത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്’.

‘ഉടനെ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിച്ചു. പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയില്‍ ഞാന്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ചിത്രവും വച്ച് ഇന്റര്‍നെറ്റില്‍ ഇപ്പോഴും കാണാം വാര്‍ത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞെന്നും വാര്‍ത്തയിലുണ്ട്. യുട്യൂബിലൊക്കെ വന്‍ ഹിറ്റുള്ള വീഡിയോകളായി കിടക്കുന്നുണ്ട്. ഇതു കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ഞാനും’.- ശ്രിദ പറഞ്ഞു.

shritha sivadas about actress attack case

Sruthi S :