ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകള്‍ കുറഞ്ഞിട്ടാണോ? റിമ കല്ലിങ്കലിന്റെ മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നാലെ കലിപ്പിൽ സദാചാരവാദികള്‍

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള റിമ, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. നൃത്തത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അരങ്ങേറ്റം.

പിന്നീട് വിവിധ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. അതേസമയം വളരെ അധികം തന്റേടത്തോടെ സാദാചാര വാദികളെ നേരിടുന്ന താരം തന്നെയാണ് റിമ. ഇപ്പോഴിതാ
മാലിദ്വീപില്‍ നിന്നുള്ള റിമ കല്ലിങ്കലിന്റെ മനോഹരമായ ചിത്രങ്ങള്‍ വൈറലാകുകയാണ് . കമന്റ് ബോക്സ് നിറയെ തമ്മിലടിക്കുകയാണ് സദാചാരവാദികള്‍. ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ഏതാനും ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേര്‍ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

ഫോട്ടോ കണ്ട് പ്രശംസിക്കുന്നവര്‍ ഒരു കൂട്ടം ഉണ്ടെങ്കിലും എങ്ങിനെ ഇതിനെ കുറ്റം പറയാം, സദാചാരബോധമുണര്‍ത്താം എന്ന ആലോചിക്കാത്തവരും കുറവല്ല. നേരിട്ട് നെഗറ്റീവ് കമന്റ് പറഞ്ഞാല്‍ മറ്റുള്ളവര്‍ വന്ന് സദാചാരവാദി എന്ന് വിളിച്ച് ആക്രമിക്കുന്നത് പേടിച്ച് പരോക്ഷമായെങ്കിലും അത്തരം ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചിട്ടുണ്ട്. ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകള്‍ കുറഞ്ഞിട്ടാണോ എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമായും ഉണ്ട്. കണ്ടാല്‍ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകളാണ് തീരെ സഹിക്കാന്‍ പറ്റാത്തത്. പക്ഷെ സദാചാര കമന്റുകളെയും, ഇത്തരം അശ്ലീല കമന്റുകളെയും പ്രതിരോധിക്കുന്ന വിധം, റിമ കല്ലിങ്കലിനെ സപ്പോര്‍ട്ട് ചെയ്ത് നല്ല കുറേ കമന്റുകള്‍ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Merlin Antony :