അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നു! സുറുമി പകർത്തിയ ഫോട്ടോയുമായി ദുൽഖർ.. ചിത്രം വൈറൽ

മമ്മൂട്ടിയെ പോലെ തന്നെ ആരാധകർ ഏറെയുള്ള താരമാണ് ദുൽഖറും. എന്നാൽ മമ്മൂട്ടിയ്ക്ക് രണ്ടുമക്കളുണ്ട്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ് താൽപര്യം. സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ദുൽഖറും സുറുമിയും പെരുമാറാറുള്ളത്. ഇപ്പോഴിതാ പിതാവിനെപോലെ ഫോട്ടോ​ഗ്രഫിയിൽ സുറുമിക്കുള്ള കമ്പം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ‌. കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ‌ നൽ‌കിയ തലക്കെട്ട്. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ടാ​ഗുകൾക്കൊപ്പമാണ് ദുൽഖർ ചിത്രം പങ്കുവെച്ചത്. പെങ്ങൾ പകർത്തിയ സഹോദരന്റെ ഫോട്ടോ അതിവേ​​ഗത്തിൽ ആരാധകർക്കിടയിൽ ശ്രദ്ധനേടി. അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കുറിച്ചത്.

Merlin Antony :