അത് സാധാരണ ചെക്കപ്പുകൾക്ക് മാത്രം ! വ്യാജ വാർത്തയുടെ സത്യാവസ്ഥ പുറത്ത് വിട്ട് മണിരത്‌നം

ഇന്ത്യൻ സിനിമയിലെ തന്നെ ലെജൻഡറി ഡയറക്ടർമാരിലൊരാളാണ് തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്‌നം . രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലെയും അഭിനേതാക്കൾ അദ്ധേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഏറെ ആഗ്രഹിക്കുന്നവരാണ് . അതുപോലെ അദ്ധേഹത്തിന്റെ സിനിമകൾക്കായി വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മണിരത്‌നത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം തന്നെ വൻ വരവേൽപ്പാണ് പ്രേക്ഷകർ അണിനിരക്കുന്നത് . ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചിരിക്കുകയാണ് . അണിയറയിൽ തന്റെ പുതിയ സിനിമ ഒരുങ്ങുന്നതിനിടയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത് . പുതിയ ചിത്രമായ പൊന്നിയിന്‍ ശെല്‍വത്തിന്റെ ജോലികള്‍ക്കിടെ അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് വാർത്ത പ്രചരിച്ചിരിക്കുന്നത്. സംവിധായകന്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോളിതാ അതിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ് . അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ചുകൊണ്ടുളള ഔദ്യോഗിക വിവരമാണ് പുറത്തു വന്നിരിക്കുന്നത് .

സാധാരണ പരിശോധന മാത്രം നടത്തി അദ്ദേഹം ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. മണിരത്നത്തിന് ഹൃദയസംബന്ധമായ അസുഖം മുമ്പ് ഉണ്ടായിട്ടുളളതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് . മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് ശേഷം അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.പുതിയ ചിത്രത്തിന്റെ അണിയറയിലാണ് അദ്ദേഹം ഇപ്പോള്‍. മണിരത്നത്തിന്റെ സ്വപ്‌ന ചിത്രം കൂടിയായ അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് പൊന്നിയന്‍ ശെല്‍വന്‍. വമ്പന്‍ താരനിരയാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പൊന്നിയിൻ സെൽവനിൽ നായികമാരായി ഐശ്വര്യ റായ് ബച്ചനും കീർത്തി സുരേഷും ഉണ്ടെന്നാണ് വിവരം. നായകൻ വിക്രമാണ്. ബിഗ് ബജറ്റ് ചിത്രത്തിൽ വിക്രമിനെ കൂടാതെ കാർത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.

കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥ പറയുന്നു. വിക്രം, കാർത്തി, ഐശ്വര്യ എന്നിവർക്കൊപ്പം രാവൺ, ഗുരു, കാട്ട്റ് വെളിയിടയ് എന്നെ ചിത്രങ്ങൾ മണിരത്നം സംവിധാനം നേരത്തെ ചെയ്തിട്ടുണ്ട്. മണിരത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്.

maniratnam- illness- report reveals

Noora T Noora T :