അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല – അൻസിബ

ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ ഹസ്സൻ മലയാള സിനിമ ലോകത്തേക്ക് എത്തിയത് . പിന്നീട് തമിഴിലും നായികയായി . ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നരിക്കുകയാണ് അൻസിബ.ദൃശ്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് അൻസിബ .

എന്റെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് ദൃശ്യം. അതിന് മുന്‍പ് ഞാന്‍ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ദൃശ്യമാണ് എന്റെ പ്ലാറ്റ്ഫോം..ഇപ്പോഴും എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ജോര്‍ജുകുട്ടിയുടെ മകള്‍ എന്ന നിലയിലാണ്. ദൃശ്യം ഇറങ്ങിയിട്ട് ആറാമത്തെ വര്‍ഷമാണ്. എന്നിട്ടും ഇപ്പോഴും ഇന്നലെ ഇറങ്ങിയ പോലെയാണ് ആളുകള്‍ അതിനെ പറ്റി സംസാരിക്കുന്നത്.

അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല. ഞാന്‍ ഇത് ആദ്യം പറഞ്ഞത് ഇവരോട് തന്നെയാണ്. എന്റെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലാലേട്ടന്‍ തന്നെ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ചെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ അതിലേറെ സന്തോഷത്തില്‍ എനിക്കത് ചെയ്തു തന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.

Sruthi S :