നിരവധി ആരാധകരുള്ള, ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന് കല്യാണം. 34 കോടി സബ്സ്ക്രൈബർമാരുള്ള, അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്സൺ (26) എന്ന മിസ്റ്റർ ബീസ്റ്റും ഗേൾഫ്രണ്ട് തിയ ബൂയ്സെനെയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
ക്രിസ്മസ് ദിനത്തിലായിരുന്നു നിശ്ചയം കഴിഞ്ഞത്. ലളിത വിവാഹമായിരിക്കും തങ്ങളുടേതെന്നാണ് ബീസ്റ്റ് പറയുന്നത്. യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വ്യക്തി കൂടിയാണ് ബീസ്റ്റ്. 500 കോടിയോളം രൂപയാണ് കണക്ക്.
27കാരിയായ തിയയും, 40,000 സബ്സ്ക്രൈബർമാരുള്ള യൂട്യൂബറാണ്. ദക്ഷിണാഫ്രിക്കക്കാരിയായ ഇവർ എഴുത്തുകാരികൂടിയാണ്. ബീസ്റ്റ് റിയാക്റ്റ്സ്, മിസ്റ്റർ ബീസ്റ്റ് ഗെയിമിങ്, ബീസ്റ്റ് ഫിലാന്ത്രോപ്പി തുടങ്ങിയ നാലു ചാനലുകളാണ് മിസ്റ്റർ ബീസ്റ്റ് നടത്തുന്നത്.