കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തുന്ന യൂട്യൂബ് വ്‌ലോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. സ്വാതിയെ കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം കഞ്ചാവും ഉണ്ടായിരുന്നതായി എക്‌സൈസ് സംഘം അറിയിച്ചു.
കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിന് പിന്നാലെ മയക്കുമരുന്നുകള്‍ കണ്ടെത്തുകയും സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിരവധി നാളുകളായി സ്വാതിയുടെ നീക്കങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. കൊച്ചി നഗരം കേന്ദ്രീകരിച്ച് മൈക്കു മരുന്ന് വില്‍പ്പനയായിരുന്നു സ്വാതിയുടെ ലക്ഷ്യം. ഇതിനായി കൊച്ചി നഗരത്തിലേയും എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേയും കോളേജ് വിദ്യാര്‍ത്ഥികളും യുവതികളേയും യുവാക്കളേയുമാണ് സ്വാതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
യൂട്യൂബ് വ്‌ളോഗറെന്ന പേരിലാണ് സ്വാതി പുറത്ത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മറവിലാണ് ഇവര്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു. അതേസമയം സ്വാതിയുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. യൂട്യൂബ് വ്‌ളോഗിങ്ങിന്റെ പേരില്‍ നിരവധി പേരുമായി സ്വാതിയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇതില്‍ പലരും സ്വാതിയുമായി അനധികൃത ഇടപാടുകള്‍ നടത്തി വരികയായിരുന്നു.
ഇവരെ ചുറ്റിപ്പറ്റി എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ പിടിയിലാകും എന്നും എക്‌സൈസ് സംഘം സൂചിപ്പിച്ചു. സ്വാതിയെകുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നിരീക്ഷണം നടത്തിവന്നത്.പ്രിവന്റീവ് ഓഫിസര്‍ ടിവി ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍. നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എം. തസിയ, െ്രെഡവര്‍ സജീഷ് എന്നിവരും സ്വാതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. സ്വാതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.