81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു…. ഗോൾഡൻ ഗ്ലോബിൽ തിളങ്ങി നോളനും ഓപ്പൺഹെയ്മറും!

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ പുരസ്കാരം സ്വന്തമാക്കി. നോളന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൂടിയാണിത് എന്ന് പ്രത്യേകത കൂടിയുണ്ട്. മികച്ച സഹനടനായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ അർഹനായി. മികച്ച സഹനടി ‘ദ ഹോൾഡോവർസ്’ എന്ന ചിത്രത്തിന് വേണ്ടി ഡാവിൻ ജോയ് റാൻഡോൾഫ് തിരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. മികച്ച സഹനടി വിഭാഗത്തിൽ എമിലി ബ്ലണ്ട് – ഓപ്പൺഹൈമർ, ഡാനിയേൽ ബ്രൂക്ക്സ് – ദി കളർ പർപ്പിൾ, ജോഡി ഫോസ്റ്റർ – ന്യാദ്, ജൂലിയൻ മൂർ – മെയ് ഡിസംബർ, റോസാമണ്ട് പൈക്ക് – സാൾട്ട്ബേൺ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.

മികച്ച സഹനടൻ വിഭാഗത്തിൽ വില്ലെം ഡാഫോ – പുവർ തിങ്സ്, റോബർട്ട് ഡി നീറോ – കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, റോബർട്ട് ഡൗണി ജൂനിയർ – ഓപ്പൺഹൈമർ, റയാൻ ഗോസ്ലിംഗ് – ബാർബി, ചാൾസ് മെൽട്ടൺ – മെയ് ഡിസംബർ, മാർക്ക് റുഫലോ – പുവർ തിങ്സ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ. ലിമിറ്റഡ് സീരീസ് വിഭാ​ഗത്തിൽ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസിൽ നിന്നാണ്. അലി വോങ്, സ്റ്റീവൻ യൂങ് എന്നിവർക്കാണ് പുരസ്കാരം. ടിവി സീരീസ് വിഭാ​ഗത്തിൽ സഹനടിയായി ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അ‌ർഹയായി. ടിവി സീരീസ് വിഭാ​ഗത്തിൽ മികച്ച നടനായി സക്സഷൻ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയൻ അർഹനായി.

Merlin Antony :