പണവും പ്രശസ്തിയും ധാരാളം ഉണ്ടായിട്ടും മക്കള്‍ തരുന്ന ദുഃഖങ്ങള്‍ ചെറുതല്ല; യേശുദാസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!; പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ

മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചാണ് യേശുദാസ് ആദ്യ ഗാനം ആലപിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ എണ്‍പത്തി മൂന്നാം പിറന്നാള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്.

വിനോദ് യേശുദാസ്, വിജയ് യേശുദാസ്, വിശാല്‍ യേശുദാസ് അങ്ങനെ മൂന്ന് മക്കള്‍ ആണ് താരത്തിന്. മൂന്നാമത്തെ മകന്‍ വിശാലിനൊപ്പമാണ് ഇപ്പോള്‍ യേശുദാസും ഭാര്യ പ്രഭയും ടെക്‌സാസില്‍ ജീവിക്കുന്നത്. പണവും പ്രശസ്തിയും ആവോളം വേണ്ടുവോളം ഉണ്ട് യേശുദാസിന്. എന്ത് തന്നെ കിട്ടിയാലും പുത്ര ദുഃഖത്തില്‍ വളരെ അധികം വിഷമത്തില്‍ ആണ് എന്നാണ് ഇപ്പോള്‍ യേശുദാസിനെ കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരം.

അതേസമയം വിജയ് യേശുദാസ് ആവട്ടെ ചെന്നൈയിലും കേരളത്തിലും ആയി സിനിമകളുടെ തിരക്ക് ആയി ജീവിക്കുക ആണ്. മൂത്ത മകന്‍ വിനോദ് ഇപ്പോഴും അവിവാഹിതാന്‍ ആണ് എന്നാണ് ഇപ്പോള്‍ സൂചന. അതേസമയം വിനോദ് അച്ഛന് ഒപ്പമല്ല കുറച്ചു മാറി ആണ് താമസിക്കുന്നത്. വിനോദിന്റെ കല്യാണവും അത് പോലെ വിജയ് യേശുദാസ് ന്റെ വിവാഹ മോചനവും ഒക്കെ യേശുദാസിനേയും ഭാര്യ പ്രഭയെയും വളരെ അധികം വിഷമിപ്പിക്കുന്നുവെന്നാണ് പ്രചാരണം.

വിജയ് യേശുദാസിന്റെ വിവാഹ മോചന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. മൂത്ത മകന്‍ വിനോദ് ന്റെ വിവാഹ കാര്യവും വിവാഹം ഇതുവരെ നടക്കാത്തത്തിന്റെ വിഷമത്തിലും ഇളയ മകന്‍ ആയ വിജയ് യേശുദാസിന്റെ വിവാഹ മോചനത്തിന്റെ എല്ലാം കാര്യങ്ങള്‍ ഓര്‍ത്തു വളരെ അധികം ദുഃഖത്തില്‍ കഴിയുകയാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നതെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണമോ ഒന്നും തന്നെ വന്നിട്ടില്ല.

അതേസമയം, അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് സാരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമെല്ലെന്നും വ്യക്തമാക്കി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.

പിന്നീടങ്ങോട്ട് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി.

മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. സംഗീത ലോകത്തിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ യേശുദാസിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി. യേശുദാസിന്റെ സംരംഭങ്ങളില്‍ ഏറ്റവും പ്രശസ്തമായത് തരംഗിണി സ്റ്റുഡിയോ ആയിരുന്നു.

1980ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ. മലയാളത്തില്‍ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആല്‍ബങ്ങള്‍ തരംഗിണിയുടെ പേരില്‍ പുറത്തിറങ്ങി. അവയില്‍ പലതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടി. തരംഗിണി തുടങ്ങുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോര്‍ഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. 2005വരെ തിരുവനന്തപുരത്തെ തരംഗിണിയില്‍ റിക്കോര്‍ഡിംഗ് നടന്നിരുന്നു.

Vijayasree Vijayasree :