പെൺകുട്ടികൾക്ക് കേരളത്തിൽ വീട് വാടകക്ക് നൽകുന്നില്ല – കാരണം അശുദ്ധി !

ജോലിക്കാരായ സ്ത്രീകൾ , പ്രത്യേകിച്ച് ഐ ടി പ്രൊഫഷണലുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് താമസിക്കാൻ ഒരിടം ലഭിക്കാത്തത് . എറണാകുളം , തിരുവനന്തപുരം ജില്ലകളിൽ ഐ ടി പാര്കുകകളിൽ ജോലി ചെയ്‌യുന്ന സ്ത്രീകള്തന് ഈ പ്രതിസന്ധി ഏറ്റവുമധികം നേരിടുന്നത് .

ഹോസ്റ്റലുകൾ ലഭ്യമാണ് . പക്ഷെ വീടായി ലഭിക്കാനാണ് പ്രയാസം. വീടെടുത്ത് പെൺകുട്ടികൾ തനിയെ താമസിക്കുന്നത് കുറെകാലം മുൻപ് മറ്റൊരു കണ്ണിലാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോളത് വേറെ തരത്തിലാണ്.

സ്ത്രീകളിലെ ആർത്തവം കാരണമാണ് വീട് ലഭിക്കാത്തത് . ആര്ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കാൻ സിറ്റി പ്രദേശത്തെ വീടുകളിൽ സാധ്യമല്ല. കത്തിച്ചു കളഞ്ഞാൽ അടുത്തടുത്ത് വീടുകൾ കുന്നുകൾ പോലെയുള്ളിടത്ത് ബുദ്ധിമുട്ടാണ്.

അപ്പോൾ ഏക വഴി ടോയ്‌ലെറ്റിൽ ഫ്ലഷ് ചെയ്തു കളയുക എന്നതാണ്. എന്നാൽ ഇത് ടോയ്‌ലെറ്റ് ബ്ലോക്ക് ആകാൻ കാരണമാകുന്നു. വീട്ടുടമസ്ഥർക്ക് ഏറ്റവും വലിയ തലവേദനയാണ് ഇത് . ഈ തല വേദന കാരണം ഇവർ സ്ത്രീകൾക്ക് വീട് നൽകാറില്ല. ആ പ്രശ്നങ്ങൾ സരസമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ വിഡിയോയിൽ. വീഡിയോ കാണാം .

web series kili poyi new episode

Sruthi S :