തമിഴ് സിനിമകളില്‍ നിന്ന് മഴ രംഗങ്ങള്‍ ഒഴിവാക്കാനൊരുങ്ങി സംവിധായകർ ; പിന്നിലെ കാരണമിത് ! ഏറ്റെടുത്ത് ആരാധകർ

തമിഴ്‌നാട്ടിൽ കടുത്ത വരൾച്ചയെ തുടർന്ന് ജനങ്ങൾ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിൽ സിനിമകളിൽ മഴ രംഗങ്ങൾ പരമാവധി കുറയ്ക്കാനൊരുങ്ങി സംവിധായകർ. ചെന്നൈ ഉള്‍പ്പടെ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിലാണ് സംവിധായകർ തീരുമാനമെടുത്തത്.

സിനിമകളില്‍ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച്‌ മിതമായ തോതില്‍ വെള്ളം ഉപയോഗിച്ച്‌ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാനാണ് തീരുമാനം

ഇനി മുതൽ ചിത്രത്തില്‍ മഴ ഒഴിച്ച്‌ കൂട്ടാന്‍ പറ്റാത്തതാണെങ്കില്‍ ഒരു കെട്ടിടം മുഴുവന്‍ മഴ നനയ്ക്കുന്നതിന് പകരം ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയായ ധനഞ്ജയന്‍ പറഞ്ഞു. കടുത്ത പ്രതിസന്ധിയിൽ ഇങ്ങനെ ഒരു തീരുമാനമെടുത്ത സിനിമാ സംവിധായകരെ ഇപ്പോൾ അഭിനന്ദിക്കുകയാണ് ആരാധകർ.

water scarcity- film makers- rain scene reducing- fans-applauded

Noora T Noora T :