എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ; വായടപ്പിക്കുന്ന മറുപടിയുമായി വൈശാഖ്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നാളെയാണ് ചിത്രം റിലീസിന് എത്തുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ചിത്രത്തിനു നേരെയുള്ള പരിഹാസത്തിന് വൈശാഖ് നല്‍കിയ മറുപടിയാണ്.

വൈശാഖ് പങ്കുവച്ച മോണ്‍സ്റ്ററിന്റെ പോസ്റ്ററിനു താഴെയായിട്ടാണ് പരിഹാസ കമന്റ് എത്തിയത്. ‘സോംബി വരുന്നു. സോംബി വരുന്നു.. സോംബി വരുന്നു.. സോംബി വരുന്നു.. കേരളത്തില്‍ തീയറ്ററുകളില്‍ 21 ന് സോംബി ഇറങ്ങുന്നു..സിംഗ് സിംഗ് ലക്കി സിംഗ്…..വെറും 8 കോടി ബ്ജറ്റില്‍ സോംബി എത്തുന്നു’ എന്നാണ് ഒരാള്‍ കുറിച്ചത്.

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ വൈശാഖ് മറുപടിയുമായി എത്തുകയായിരുന്നു. ‘എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ…

ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ് യൂ ബ്രോ’. എന്നായിരുന്നു വൈശാഖിന്റെ മറുപടി.

ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തില്‍ നായികമാര്‍. സിദ്ധിഖ്, ലെന, ?ഗണേഷ് കുമാര്‍, സുദേവ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Vijayasree Vijayasree :