സിനിമാ സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വി.പി രാമചന്ദ്രൻ(81) അന്തരിച്ചു. പയ്യന്നൂർ മഹാദേവ ​ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു വിയോ​ഗം. നിരവധി സീരിയലുകളിൽ എത്തിയിട്ടുളിള അദ്ദേഹം 19 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡബ്ബിം​ഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വിരമിച്ച ശേഷം അമേരിക്കൻ കോൺസുലേറ്റിൽ ഏറെകാലം ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.

സമീപകാലം വരെ സീരിയലുകളിൽ സജീവമായിരുന്നു അദ്ദേഹം. അപ്പു, സദയം, അതിജീവനം, യുവതുർക്കി, അയ്യർ ദി ​ഗ്രേറ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സം​ഗീതനാടക അക്കാദമി പുരസ്കാര ജേതാവായിരുന്നു. നാളെ രാവിലെ പയ്യന്നൂരിൽ സംസ്കാരചടങ്ങുകൾ നടക്കും. ഭാര്യ : വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്‌, ദുബായ് ). ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ ).

സഹോദരങ്ങൾ : പദ്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവിക്കുട്ടി, പുഷ്പവേണി.

Vijayasree Vijayasree :