വിവേക് ഓബ്‌റോയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ്; അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

നിരവധി ആരാധകരുള്ള നടനാണ് വിവേക് ഒബ്‌റോയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വിവേക് ഓബ്‌റോയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ് ബോംബൈ ഹൈകോടതി. 3000 രൂപയുടെ ബോണ്ടിലാണ് ഇടക്കാല ജാമ്യം അനവദിച്ചത്.

2023 ജൂലൈയിലാണ് നിര്‍മാതാക്കളും ഇവന്റ് സംഘാടകരുമായ അനന്ദിത എന്റര്‍ടെയിന്‍മെന്റിന്റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ തുടങ്ങിയവര്‍ക്കെതിരെയാണ് ഒബ്‌റോയിയുടെ സ്ഥാപനമായ ഒബ്‌റോയി മെഗാ എന്റര്‍ടെയിന്‍മെന്റ് പരാതി നല്‍കിയത്. 1.55 കോടി രൂപ തട്ടിയെന്നായിരുന്നു ഒബ്‌റോയിയുടെ പരാതി.

വിവേക് ഒബ്‌റോയിയും ഭാര്യ പ്രിയങ്കയും ചേര്‍ന്ന് 2017ല്‍ ഒബ്‌റോയ് ഓര്‍ഗാനിക് എന്ന കമ്പനി തുടങ്ങിയിരുന്നു. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ വിതരണമായിരുന്നു നടത്തിയത്. എന്നാല്‍, ബിസിനസ് പൂട്ടേണ്ടിവന്നു.

ഈ സമയത്താണ് വിവേക് ഒബ്‌റോയ് സഞ്ജയ് സാഹയുമായി പരിചയത്തിലാകുന്നതും സിനിമകളും ഇവന്റുകളും ഒരുക്കുന്ന ബിസിനസില്‍ പങ്കാളികളാകുന്നത്. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ധേരി ഈസ്റ്റിലെ എം.ഐ.ഡി.സി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Vijayasree Vijayasree :