നാല് മിനിറ്റ് സില്‍ക് സ്മിതയെ പുനരാവിഷ്‌കരിക്കാന്‍ ചെലവഴിച്ചത് വമ്പന്‍ തുക; തുറന്ന് പറഞ്ഞ് വിശാല്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിശാല്‍ നായകനായ പുതിയ ചിത്രം മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ ട്രെയിലറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സില്‍ക്ക് സ്മിതയുടെ സാന്നിധ്യമായിരുന്നു. കണ്ടാല്‍ സില്‍ക്ക് സ്മിത തന്നെ എന്ന് തോന്നുന്ന രീതിയില്‍ അവതരിപ്പിച്ച കഥാപാത്രം AI ആയിരിക്കും എന്നാണ് പലരും ആദ്യം കരുതിയത്.

എന്നാല്‍, ഇതിനെല്ലാം പിന്നില്‍ മേക്കപ്പിന്റെ പവറാണ് വ്യക്തമായി. സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വിഷ്ണുപ്രിയ ഗാന്ധിയാണ് സില്‍ക്ക് ആയി മാര്‍ക്ക് ആന്റണിയില്‍ വേഷമിട്ടത്.

മേക്കപ്പിലൂടെയാണ് സില്‍ക്ക് സ്മിതയെ വീണ്ടും അവതരിപ്പിച്ചത്. ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിക്കാന്‍ വലിയ തുകയാണ് ചെലവഴിച്ചതെന്ന് മാര്‍ക്ക് ആന്റണിയിലെ നായകന്‍ വിശാല്‍ പറഞ്ഞിരുന്നു. സിനിമയില്‍ ഏറ്റവും ചെലവേറിയ രംഗങ്ങള്‍ സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു.

മികച്ച വിഎഫ്എക്‌സ് ടീം സിനിമയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ വെറും നാല് മിനുട്ട് മാത്രമാണ് സില്‍ക്ക് സ്മിതയുള്ളത്. പക്ഷേ, ആ ഭാഗമാണ് ഏറ്റവും ചെലവേറിയത്. ഓരോ ഫ്രെയിമിലും വിഷ്ണുപ്രിയയെ സില്‍ക് സ്മിതയെ പോലെ ചിത്രീകരിക്കാനായി വലിയ തുക ചെലവഴിച്ചുവെന്നും വിശാല്‍ പറയുന്നു.

സെപ്റ്റംബര്‍ 22 നാണ് മാര്‍ക്ക് ആന്റണി റിലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്.

Vijayasree Vijayasree :