ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വൈറസ്’ ജൂൺ ഏഴിന് റിലീസിനായൊരുങ്ങുകയാണ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം കെ.കെ ശൈലജ ടീച്ചറായി രേവതിയുടെ പോസ്റ്റർ ഇറങ്ങിയതിന് പിന്നാലെ സിസ്റ്റര്‍ ലിനിയുടെ വേഷം അവതരിപ്പിക്കുന്ന നടി റിമ കല്ലിങ്കലിന്‍റെ പോസ്റ്റര്‍ ഇറങ്ങിയിരിക്കുകയാണിപ്പോള്‍.
പക്ഷേ പോസ്റ്റർ ഇറങ്ങിയപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും അതിനുശേഷം വരുന്ന അഭിപ്രായങ്ങൾ നെഗറ്റീവാണ്. ഞങ്ങളുടെ മാലാഖ ലിനി സിസ്റ്ററുടെ റോൾ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേയെന്നും സത്യത്തിൽ നല്ല വിഷമം ഉണ്ട് ലിനിയുടെ വേഷം ഈ ദുരന്തം ചെയ്യുന്നതിലെന്നുമൊക്കെയാണ് റിമ ഹേറ്റേഴ്സിന്‍റെ കമന്‍റ്സ്. “ദൈവത്തിന്റെ മാലാഖയായ ലിനി സിസ്റ്ററുടെ വേഷം ഇവളെ പോലെയുള്ള ഫെമിനിച്ചികൾക്ക് നൽകി ആ നല്ല നന്മയുള്ള ആത്മാവിനെ അപമാനിക്കരുതേ..” തുടങ്ങിയ ധാരാളം കമന്‍റുകള്‍ ആഷിഖ് അബു പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്ററിന് ചുവടെ വന്നിട്ടുണ്ട്.
തൃശൂര്‍ പൂരം വിഷയത്തിൽ ഇന്നലെ റിമ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതൽ കമന്‍റുകള്‍ വന്നിരിക്കുന്നത്. തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമായി ഒതുങ്ങിയെന്നായിരുന്നു റിമയുടെ കമന്‍റ്. ഇതിന് വാദപത്രിവാദങ്ങള്‍ പലതുവന്നിരുന്നു. എന്നാൽ റിമ ഇതിനൊന്നും പ്രതികരിച്ചിട്ടില്ല.
Virus new poster featuring Rima Kallingal as nurse Lini gets trolls….