ലോകമെബാടും അറിയാവുന്ന കാര്യമാണ് മോഹൻലാൽ , സെവാഗും തമ്മിലുള്ള സൗഹൃദം .പലപ്പോഴും സോഷ്യൽ മീഡിയയിൽ അത് ചർച്ചയായതുമാണ് . മോഹൻലാലും ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും അടുത്ത സുഹൃത്തുക്കളാണ്. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസയുമായി സേവാഗ് എത്താറുണ്ട്. അതുപോലെ തിരിച്ചും. വീരുവിന്റെ ഒരു പിറന്നാളും ലാലേട്ടനും മിസ് ചെയ്യാറില്ല. ഇവരുടെ സൗഹൃദം സിനിമാ ലോകത്തും ക്രിക്കറ്റ് ലോകത്തും വൈറലാണ്.
സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സേവാഗ്. ഇപ്പോഴിത താരത്തിന്റെ ടിക്ക്ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലാലേട്ടന്റെ ചെട്ടികുളങ്ങര ഭരണിനാളിൽ എന്ന ഗാനത്തിന് ചുവട് വയ്ക്കുകയാണ് വീരു. വ്യായാമത്തിനിടെയുള്ള വീഡിയോയണ് പുറത്തു വന്നിരിക്കുന്നത്. അൻവർ റഷീദ് ചിത്രമായ ഛോട്ട മുംബൈയ്ക്ക് വേണ്ടി എംജി ശ്രീകുമാർ ആലപിച്ച് പാട്ടിന്റെ റിമിക്സ് വെർഷനാണ് താരത്തിന്റെ ചുവട് വയ്പ്പ്
ജനികാന്തിന്റെ പേട്ടയിലെ ഗാനത്തിൻഫെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തലൈവരുടെ പാട്ടിനു പിന്നാലെയായിരുന്നു ലാലേട്ടന്റെ ഗാനവുമായി വീരു എത്തിയത്. എന്തായാലും സോവാഗിന്റെ വീഡിയോ ലാലേട്ടൻ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
Virender Sehwag dance video