ജോ റൂട്ടിന്റെ ബാറ്റ് ഡ്രോപ്പിന് വിരാട് കോഹ്‌ലിയുടെ ഗാംഗുലി സ്റ്റൈൽ പകരം വീട്ടൽ – സെൻസേഷണൽ വിരാട് കോഹ്ലി !!!

ജോ റൂട്ടിന്റെ ബാറ്റ് ഡ്രോപ്പിന് വിരാട് കോഹ്‌ലിയുടെ ഗാംഗുലി സ്റ്റൈൽ പകരം വീട്ടൽ – സെൻസേഷണൽ വിരാട് കോഹ്ലി !!!

ഇന്ത്യയിൽ വിജയം കൊയ്ത് ഇംഗ്ലണ്ട് ടീമിന് അവരുടെ ഈറ്റില്ലമായ ലോർഡ്‌സിൽ മറുപടി കൊടുത്തയാളാണ് സൗരവ് ഗാംഗുലി . വര്ഷങ്ങള്ക്കു ശേഷം അതെ നാണയത്തിൽ മറ്റൊരു ഇംഗ്ലണ്ട് ക്യാപ്റ്റന് മറുപടി നൽകിയിരിക്കുകയാണ് വിരാട് കോഹ്ലി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം ജോ റൂട്ടിനോട് കണക്കുതീര്‍ത്താണ് വിരാട് കോഹ്‌ലി താരമാകുന്നത്. ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിച്ച മൂന്നാം ഏകദിനത്തിലെ സെഞ്ചുറിക്കുശേഷം ജോ റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷനെ’ പരിഹസിച്ചാണ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ത്തന്നെ കോഹ്ലി ‘മൈക്ക് ഡ്രോപ് സെലബ്രേഷന്‍’ അനുകരിച്ചത്.അതും നേരിട്ടെറിഞ്ഞു റൂട്ടിനെ റൺ ഔട്ടാക്കിയിട്ടാണ്.

ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ സെഞ്ചുറി നേടിയ ജോ റൂട്ട് കോഹ്‌ലിപ്പടയെ പരിഹസിച്ച് കൊണ്ടാണ് ‘മൈക്ക് ഡ്രോപ് സെലബ്രേഷന്‍’ നടത്തിയത്. കോഹ്ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും നോക്കിനില്‍ക്കെ ബാറ്റ് താഴെയിട്ട റൂട്ട്, തന്റെ പ്രവൃത്തി ശരിയായില്ലെന്ന് പിന്നീട് പറഞ്ഞിരുന്നു.

എന്നാല്‍ പ്രകോപനപരമായ ഈ പ്രവര്‍ത്തി മനസില്‍ കുറിച്ചിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്നലെ കളിക്കാനിറങ്ങിയതെന്ന് മനസിലായത്. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 63ാം ഓവറിലാണ്. ഈ സമയത്ത് 156 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ 80 റണ്‍സ് നേടിയ റൂട്ട് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു.

അശ്വിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ടശേഷം ഒരു റണ്‍ പൂര്‍ത്തിയാക്കിയ റൂട്ട്–ബെയര്‍‌സ്റ്റോ സഖ്യം രണ്ടാം റണ്ണിനു ഓടിയപ്പോഴാണ് വിക്കറ്റ് നഷ്ടമായത്. പന്ത് എറിഞ്ഞതിന് പിന്നാലെ കോഹ്‌ലി നിലത്തുവീഴുകയും ചെയ്തു. എന്നാല്‍ വിക്കറ്റാഘോഷത്തില്‍ വിരാട് കോഹ്‌ലി ഒരയവും വരുത്തിയില്ല. സെഞ്ചുറി നഷ്ടമായ നിരാശയില്‍ പവലിയനിലേക്ക് തിരിഞ്ഞുനടന്ന റൂട്ടിനെ നോക്കി കോഹ്ലി പറക്കും ചുംബനങ്ങളെറിഞ്ഞു.എന്നാല്‍ അവിടംകൊണ്ട് നിര്‍ത്താനായിരുന്നില്ല ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം. ബാറ്റ് താഴേക്കെറിഞ്ഞ റൂട്ടിനെ ഓര്‍മിപ്പിച്ച് ‘മൈക്ക് ഡ്രോപ് സെലബ്രേഷന്‍’ അനുകരിച്ചാണ് വിരാട് കോഹ്ലി പകരം വീട്ടിയത്.

Virat Kohli to escape sanction for ‘mic-drop’ celebration after spectacular Joe Root run-out

Sruthi S :