ക്രിക്കറ്റ് ലോകം എഡ്ഗാബസ്റ്റോണിൽ ത്രില്ലർ ക്ലൈമാക്സ് കാണുന്നു ,ഇന്ത്യക്കു ചരിത്ര വിജയം 84 റൺസ് അകലെ ..ആൻഡേഴ്സണിന്റെ സ്വപ്നവും കോഹ്‌ലിയുടെ പോരാട്ട വീര്യവും

എഡ്ഗാബസ്റ്റോണിൽ ഇന്ത്യക്കു ചരിത്ര വിജയം 84 റൺസ് അകലെ ..ആൻഡേഴ്സണിന്റെ സ്വപ്നവും കോഹ്‌ലിയുടെ പോരാട്ട വീര്യവും

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് മുന്നിലുളള വെല്ലുവിളി വിരാട് കോഹ്‌ലിയാണ്.ആദ്യ ഇന്നിങ്സിൽ കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് താരങ്ങൾ നന്നായി കഷ്ടപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്സിലും കോഹ്‌ലിയെ പുറത്താക്കുകയാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് മുന്നിലുളള വെല്ലുവിളി. കോഹ്‌ലിയെ പുറത്താക്കുന്നത് സ്വപ്നം കണ്ടാണ് ഇംഗ്ലീഷ് താരങ്ങൾ ഉറങ്ങാൻ പോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ.

”ആദ്യ ഇന്നിങ്സിലെ പോലെ രണ്ടാം ഇന്നിങ്സിലും കോഹ്‌ലി ബാറ്റിങ് ഫോം തുടർന്നാൽ ഇംഗ്ലണ്ട് ജയം പ്രയാസകരമാകും. വാലറ്റത്തെ കൂട്ടുപിടിച്ചുളള ഇന്ത്യൻ നായകന്റെ ബാറ്റിങ് ബ്രില്യന്റാണ്. വളരെ വേഗത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്താനാണ് ഞങ്ങളുടെ ശ്രമം. മറിച്ചയാൽ കോഹ്‌ലി റൺസ് കണ്ടെത്തി ടീമിനെ വിജയിപ്പിക്കും”.

”ക്രിക്കറ്റിൽ അജയ്യനായി ആരുമില്ല. കോഹ്‌ലിയെയും പുറത്താക്കാൻ ഞങ്ങൾക്ക് കഴിയും. ബോളർമാർ മികച്ച ഫോം പുറത്തെടുക്കാൻ 25-30 ഓവറിൽ മൽസരം അവസാനിപ്പിക്കാൻ കഴിയും. മൽസരം വിജയിക്കാൻ ഞങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും”, ആൻഡേഴ്സൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 84 റൺസ് കൂടി വേണം. ഇന്നലെ രണ്ടാം ഇന്നിങ്സിൽ 194 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 110 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്‌ലിക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്കാണ് ക്രീസിലുളളത്.

അതേസമയം പേസ് ബോളിങ്ങിന് കൂടുതൽ മൂർച്ച കൂടിയ പിച്ചിൽ വാലറ്റക്കാരുമായി ലക്ഷ്യം കാണാൻ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 43 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുളള സമ്പാദ്യം. ദിനേശ് കാർത്തിക് 18 റൺസുമായി ക്രീസിലുണ്ട്.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് മുരളി വിജയ്‌യുടെ (6) വിക്കറ്റാണ്. പിന്നീട്, ശിഖർ ധവാൻ (13) ലോകേഷ് രാഹുൽ (13), അജിങ്ക്യ രഹാനെ (രണ്ട്) രവിചന്ദ്രൻ അശ്വിൻ (13) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.

13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡടക്കം 22 റൺസ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസിന് പുറത്തായി. ഇശാന്ത് ശർമ്മ 51 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന സാം കുറാന്റെ അർദ്ധസെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന്റെ നില ഭദ്രമാക്കിയത്. കുറാൻ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 63 റൺസെടുത്തു.

metromatinee Tweet Desk :