അഞ്ചു ദേശിയ അവാർഡുകൾ ഒറ്റ ചിത്രത്തിൽ ; അജയ് ദേവ്ഗണും, സൂര്യയും; സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രം!

68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സെപ്തംബർ 30-ന് വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരങ്ങൾ തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്രു എന്ന ചിത്രത്തിലൂടെ സൂര്യയും സ്വന്തമാക്കി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ആണ് ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയ സന്തോഷത്തിലാണ് അജയ് ദേവ്ഗണും സൂര്യയും.

രണ്ടു ദേശീയ അവാർഡുകളാണ് അജയ് ദേവ്ഗണിന് ലഭിച്ചിരിക്കുന്നത്. “തനാജി: ദ അൺസങ് വാരിയർ എന്ന ചിത്രത്തിലൂടെ മികച്ച സിനിമയുടെ നിർമ്മാതാവ്, മികച്ച നടൻ എന്നിങ്ങനെ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ നേടിയതിൽ ഞാൻ വളരെ വിനയമുള്ളവനും ബഹുമതിയുള്ളവനുമാകുന്നു. എനിക്ക് വളരെയധികം ഇഷ്ടമുള്ള, ബഹുമാനിക്കുന്ന നടനായ സൂര്യയ്‌ക്കൊപ്പമാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഇത് മൂന്നാമത്തെ തവണയാണ് മികച്ച നടനുള്ള അവാർഡ് നേടുന്നത്. ഓരോ തവണയും ഇത് സംഭവിക്കുമ്പോൾ എനിക്ക് സന്തോഷവും വിനയവും തോന്നുന്നു.

ദേശീയ അവാർഡ് പ്രാധാന്യമർഹിക്കുന്നു, കാരണം അത് ഒരു വലിയ ജനസംഖ്യാശാസ്‌ത്രത്തിൽ നിന്നാണ് വരുന്നത്, അത് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കുന്നു, സാംസ്കാരികവും ഭാഷാ തടസ്സങ്ങളും ഉൾക്കൊള്ളുന്നു. കൂടാതെ, ഇതിന് ‘‘inclusive’ ‘ പ്രേക്ഷകരുണ്ട്. എന്റെ നൂറാമത്തെ ചിത്രമായിരുന്നു തനാജി. ധീരത, സൗഹൃദം, കുടുംബം, ദേശീയ വികാരം എന്നിവയെക്കുറിച്ച് ചിത്രം പറയുന്നു. സംവിധായകൻ ഓം റൗട്ടിനോടും മുഴുവൻ സാങ്കേതിക ടീമിനോടും ഞാൻ നന്ദി പറയുന്നു. എന്റെ സഹ അഭിനേതാക്കളായ സെയ്ഫ് അലി ഖാനെയും കജോളിനെയും മറക്കരുത്, ഇരുവരും സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത് എന്നും അജയ് ദേവ്ഗൺ പറഞ്ഞു.

മികച്ച നടനുള്ളപുരസ്കാരം നേടിയതിന് ശേഷം സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം അജയ് പോസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. അഞ്ചു ദേശിയ അവാർഡുകൾ ഒറ്റ ചിത്രത്തിൽ കാണാം.. നാല് ദേശീയ അവാർഡുകൾ അജയ് ദേവ്ഗൺ സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ സൂര്യയുടെ ഒരെണ്ണവും.

സെയ്ഫ് അലി ഖാൻ, ശരദ് കേൽക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് തനാജി : ദി അൺസങ് വാരിയർ. 2020-ൽ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.

about National Award

Safana Safu :