പ്രേക്ഷകർക്ക് ഒരു സിനിമ കൊടുത്തിട്ട് അതേക്കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ബാലിശമാണ്, ഒരു മോശമായ സിനിമയേക്കുറിച്ച് നടന്മാർ റിലീസിന് മുൻപേ നല്ലതാണ് എന്ന് പറഞ്ഞാൽ അത് കള്ളമല്ലേ ; തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്!

യുവനടന്മാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രലോകത്തിലേക്ക് കടന്നു വരുന്നത് . നിരവധി ചിത്രങ്ങളിൽ ഇതിനോടകം അജു വേഷമിട്ടു .ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ ഒരു സിനിമ കൊടുത്തിട്ട് അതേക്കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നത് ബാലിശമെന്ന് അജു വർഗീസ്. റിലീസിന് പിന്നാലെ റിവ്യൂ പറയുന്ന പ്രവണത തടയുന്നത് നടക്കാത്ത കാര്യമാണെന്നും നടൻ പറഞ്ഞു.

റിലീസിനൊരുങ്ങുന്ന ‘സാറ്റാർഡേ നൈറ്റിന്റെ’ പ്രൊമോഷൻ പരിപാടിക്കിടെ പ്രമുഖ മാധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം.”പ്രേക്ഷകർക്ക് ഒരു സിനിമ കൊടുത്തിട്ട് അതേക്കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ബാലിശമാണ്. അങ്ങനെയെങ്കിൽ ഒരു മോശമായ സിനിമയേക്കുറിച്ച് ഞാൻ ഉൾപ്പെടെയുള്ള നടന്മാർ റിലീസിന് മുൻപേ നല്ലതാണ് എന്ന് പറഞ്ഞാൽ അത് കള്ളമല്ലേ.

ആ സിനിമ വിജയിച്ചില്ലല്ലോ. നമ്മൾ ഒരു പ്രൊഡക്ട് പുറത്തുവിട്ടിട്ട് അതേക്കുറിച്ച് മിണ്ടരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല,” അജു വർഗീസ് വ്യക്തമാക്കി. അതേസമയം സിനിമയെ കൊല്ലുന്ന തരത്തിൽ മനപ്പൂർവ്വം എഴുതുന്നവർ ഉണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു.

നിവിൻ പോളി, അജു വർഗീസ് എന്നിവർക്ക് പുറമെ സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ സാറ്റാർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നു. നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നവീൻ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിർമ്മാണം. ഒക്ടോബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

AJILI ANNAJOHN :