അയ്യപ്പ സ്വാമിക്ക് തുണയായി ബുഷറ;ഇപ്പോളിത് ഇന്ത്യ കാണേണ്ട സ്നേഹം!

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തമ്മിൽ തല്ലുന്നവർ ഇതൊന്ന് കേൾക്കണം.ജാതിയുടേയും മതത്തിൻേറയും പേരിൽ രാജ്യം കത്തിക്കുന്നവർ ഇവിടേക്കുകൂടി ഒന്ന് ശ്രദ്ധിക്കണം. നിങ്ങൾ അവിടെ തമ്മിൽ തല്ലുമ്പോൾ ഇവിടെ ഒരു അയ്യപ്പനെ സേവിക്കുകയാണ് ഒരു വാവർ.പത്മനാഭ സ്വാമി ക്ഷേതത്തിൽ കാലിൽ മുറിവേറ്റ ഒരു സ്വാമിയേ സഹായിക്കാൻ സന്മനസുകാണിച്ച ബുഷ്രയെന്ന മുസ്‌ലിം യുവതിയുടെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.കാല്‍ മുറിഞ്ഞു നഖം പറിഞ്ഞുപോയ അവസ്ഥയിൽ ഒരു സ്വാമി.അത് കണ്ട് നോക്കിനിൽക്കാൻ കഴിയാതെ സ്വാമിക്ക് വേണ്ട സേവനങ്ങൾ നൽകിയത് ബുഷറ.

ബുഷറയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ അനന്തപുരിയില്‍ എത്തിയപ്പോള്‍ ഈസ്റ്റ് ഫോര്‍ട്ട് പോവാന്‍ ബസ് ഇറങ്ങി. വെറുതെ ഒന്ന് പദ്മനാഭ സ്വാമി ക്ഷേത്ര നടയില്‍ നിന്നും ഒന്ന് കണ്ണോടിച്ചു..
സ്വല്പം മാറി ഒരു ചെറിയ ആള്‍കൂട്ടം. നോക്കിയപ്പോള്‍ കണ്ടത് ഒരു സ്വാമിയുടെ കാല്‍ മുറിഞ്ഞു നഖം പറിഞ്ഞു പോയിട്ടു അയാളുടെ ഒരു ബന്ധു കാല്‍ കഴുകി കൊടുക്കുന്നു. എന്നാല്‍ ബ്ലീഡിങ് നില്‍ക്കുന്നുമില്ല. ആളുകള്‍ കുറെയുണ്ട് ആരും ആരെയും ശ്രദ്ധിക്കാതെ തിരക്കില്‍ കടന്നുപോകുന്നു.ഞങ്ങള്‍ വെറുതെ ഒന്ന് നോക്കിയപ്പോള്‍ തല കറങ്ങുന്നു എന്നു ആക്ഷനിലൂടെ പറയുന്നു.ഞാന്‍ പെട്ടെന്ന് പള്‍സ് റേറ്റ് നോക്കിയപ്പോ ലോ. ഉടനെ അടുത്തുള്ള ഫ്‌ലാറ്റ് ഫോമില്‍ കിടത്തി കാല്‍ രണ്ടും പൊക്കി പിടിച്ചു.ഫസ്റ്റ് എയ്ഡ് കൊടുത്തു. മെട്രോജില്‍ കിട്ടാതതുകൊണ്ട്. Betadinil ഒതുക്കി. നന്നായി ഡ്രസിങ് ചെയ്തുകൊടുത്തു. അപ്പോഴേക്കും എന്റെ കൂട്ടുകാരി പോയി ലൈം വാങ്ങി. അടുത്തുള്ള ലോട്ടറി ചേട്ടന്‍ സ്റ്റൂള്‍ കൊണ്ടുവന്നുകൊടുത്തു. എന്തായാലും ആ ഗാങ് 3/4പേര്. ആന്ധ്രായില്‍ നിന്നും വന്ന സ്വാമിമാരാണെന്നു പറഞ്ഞു.

എന്തായാലും ഇന്ത്യ യുടെ രാഷ്ട്ര പിതാവിന്റെ വാക്കുകള്‍ കടമെടുക്കുന്നു.സേവനമാണ് ജീവിതം..

സേവനമാണ് യഥാര്‍ഥ വിജയം. ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ ജീവിതത്തിൽ വിജയിക്കുന്നത്. ദുഃഖിക്കുന്ന ഒരാളിനെ ആശ്വസിപ്പിക്കുകയും, വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുകയും ,കരയുന്ന ഒരാളുടെ കണ്ണീര്‍ തുടയ്ക്കുകയും,താഴെ വീണ ഒരാളിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോളാണ് ഒരാൾ മനുഷ്യനാകുന്നത്.അല്ലാതെ നാടുകത്തിക്കുകയും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുമ്പോഴല്ല.

viral facebook post

Vyshnavi Raj Raj :