ആദ്യമൊന്നും സംതൃപ്തനല്ലായിരുന്നു; എല്ലാം മാറ്റി മറിച്ചത് ആ ചിത്രം; വിനീത് മനസ് തുറക്കുന്നു

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഒരു പച്ചയായ സിനിമാക്കാരൻ. താര പുത്രനെന്ന ലേബലില്ലാതെ , തന്റെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണ് പിന്നണി ഗായകനായും അഭിനേതാവായും തിരക്കഥാകൃത്തായും സംവിധാനയകനുമായുമൊക്കെ സിനിമയിൽ താരം തിളങ്ങുന്നത്.

ഒരിക്കൽ പോലും തന്റെ പിതാവിന്റെ സ്റ്റാർ വാല്യൂ ഉപയോഗിചിട്ടില്ലാത്തൊരു വ്യക്തി. അങ്ങനെ , പാട്ടിലും എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലുമെല്ലാം പിന്നെ കൈവച്ചതിലെല്ലാം വ്യത്യസ്തമായ രീതികളും സ്റ്റൈലും കൊണ്ടുവന്നു. ഇതായിപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം . അതും അഭിനയത്തെ കുറിച്ച്.

തുടക്കത്തിൽ തന്റെ അഭിനയത്തില്‍ അത്ര സംതൃപ്തനല്ലായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു . ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രം ചെയ്യുന്നത് വരെ ഞാന്‍ വളരെ അധികം ഭയപ്പെട്ടിരുന്നു. ഷൂട്ടിങിന് മുന്‍പ് എന്തെന്നില്ലാത്ത അങ്കലാപ്പായിരിയ്ക്കും. എന്നാല്‍ ആ ചിത്രത്തിന് ശേഷം അത് മാറിക്കിട്ടി- വിനീത് പറഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി താന്‍ അഭിനയം വളരെ അധികം ആസ്വദിയ്ക്കുകയാണെന്ന് വിനീത് പറഞ്ഞു.

ഇപ്പോൾ വീണ്ടും അച്ഛനാകുന്ന സന്തോഷത്തിലാണ് താരം . തന്റെ മകൻ വിഹാന്റെ രണ്ടാം ജന്മദിനത്തിലാണ് ഇക്കാര്യം ആരാധകരോട് താരം പങ്കുവെച്ചത് . എന്റെ മകന്റെ ‘അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നൽകാൻ പോകുന്നു. താരം ഇൻസ്റ്റയിൽ കുറിച്ചിരുന്നു . ദിവ്യയുടെയും മകന്റെയും ചിത്രവും ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു .

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാത്യു തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപകന്റെ വേഷമാണ് വിനീതിന്‌.

മലയാള സിനിമയിലെ വളരെ മനോഹരമായ ചിത്രങ്ങളാണ് വിനീത് ശ്രീനിവാസൻ പ്രക്ഷകർക്കു സമ്മാനിച്ചത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി.വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.

പിന്നീട് , ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. അഹോര് തുടക്കമായിരുന്നു വിനീത്ശ്രീനിവാസന്‌ .

vineeth srinivasan- shares his experiences- film

Noora T Noora T :