എന്റെ സിനിമാ ജീവിതത്തില്‍ ജീവിതത്തില്‍ ആദ്യമാണ് ഇങ്ങനെ ഒന്ന് ;അതുകൊണ്ട് ചലച്ചിത്ര ബുദ്ധിജീവികള്‍ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ല; വിനയന്‍ പറയുന്നു !

സംവിധയകാൻ വിനയന്റെ ശ്കതമായ തിരിച്ചു വരവായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഈ ചിത്രത്തിലൂടെ സിനിമ പ്രേമികൾ കണ്ടത് .സിനിമ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോഴും വിജയം ആഘോഷിക്കപ്പെടുകയാണെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. ആദ്യമായാണ് തന്റെ ഒരു സിനിമ ഇത്രയും ജനകീയമായി കേരളത്തില്‍ പലയിടങ്ങളിലും ആഘോഷിക്കപ്പെടുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം പത്തൊമ്പതാമത്തെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുകയാണ് എന്നാണ് വിനയന്‍ പറയുന്നത്.

”ഒരു സിനിമയുടെ വിജയം ഇത്രയും ജനകീയമായി കേരളത്തില്‍ പലയിടങ്ങളിലും ആഘോഷിക്കപ്പെടുക എന്നത് എന്റെ ചലച്ചിത്ര ജീവിതത്തില്‍ ആദ്യമാണ്. ഈ ചലച്ചിത്രത്തിന്റെ പ്രമേയവും മേക്കിംഗും ഒക്കെ ആയിരിക്കാം അതിനു കാരണം. ഈ സിനിമ റിലീസ് ചെയ്തതിനു ശേഷം പത്തൊമ്പതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്ന് പങ്കെടുക്കുന്നത്.”

”നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികള്‍ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ല. ഏതായാലും ഒരു സിനിമയെ ഇത്രയേറെ മനസിലേറ്റാനും അഭിനന്ദിക്കാനും മനസ് കാണിച്ച പ്രിയപ്പെട്ടവര്‍ക്കു നന്ദി” എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ സിജു വിത്സന്‍ ആണ് നായകനായി എത്തിയത്. കയാദു ലോഹര്‍ അവതരിപ്പിച്ച നങ്ങേലി എന്ന കഥാപാത്രവും സിജു വില്‍സന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

AJILI ANNAJOHN :