നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളൂ;

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജില്‍ ഡ്രോപ്പ് ദ ഡോപ് എന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്ക്വെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

സിനിമാ മേഖലയില്‍ എല്ലാവരും ലഹി ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നതില്‍ വിയോജിപ്പുണ്ടെന്ന് നടൻ പറയുന്നു. നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല.

മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളൂ. സിനിമയില്‍ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവരാണ് എന്ന തരത്തില്‍ ചാനലുകള്‍ കണ്ടന്റ് ഉണ്ടാക്കുകയാണ്.

ഇപ്പോള്‍ നടക്കുന്ന ജനറലൈസേഷനില്‍ വിയോജിപ്പുണ്ട്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അത് തന്റെ ചോയ്‌സാണ്. ശരീരം കൊണ്ടും ബുദ്ധി കൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ്. ചിത്രകാരന് കാന്‍വാസ് എത്ര പ്രധാനം.

അതുപോലെയാണ് എനിക്ക് എന്റെ ശരീരവും ശബ്ദവും. ആരോഗ്യത്തിനും സമാധാനത്തിനും എതിര് നില്‍ക്കുന്നത് പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.

Vijayasree Vijayasree :