പ്രതിസന്ധി ഘട്ടങ്ങളില്‍ മോശം സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനയ് ഫോര്‍ട്ട്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ഇപ്പോള്‍ പ്രേക്ഷകരുടെ കയ്യടികള്‍ സ്വന്തമാക്കുകയാണ്.

നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’, രോഹിത്ത് നാരായണന്റെ സോമന്റെ കൃതാവ് എന്നീ എന്നീ ചിത്രങ്ങളിലെ വിനയ് ഫോര്‍ട്ടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മോശം സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.

‘99% അത്തരം സിനിമകള്‍ ചെയ്യാറില്ല. പക്ഷേ ഒരു ശതമാനം ഞാന്‍ വിടുന്നുണ്ട്. ഭയങ്കര പ്രതിസന്ധി വരുമ്പോള്‍ അത്യന്ത്യം ജീവിതം എന്ന് പറയുന്ന ഒരു പരിപാടി ഉണ്ടല്ലോ. നമ്മള്‍ ഒരു വ്യക്തിയാണ്. നമ്മള്‍ സംരക്ഷിക്കേണ്ട ഒരുപാട് ആളുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ശതമാനം ഞാന്‍ അങ്ങനെ ഒഴിവാക്കും.

99% അങ്ങനെയുള്ള സിനിമകള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കും. ആ ഒരു ശതമാനം ഞാന്‍ ചെയ്തിട്ടുണ്ട്. ‘പൈസ വാങ്ങി സിനിമയില്‍ അഭിനയിച്ചു. പ്രൊഡ്യൂസര്‍ പൈസ തന്നു കഴിഞ്ഞാല്‍ അവര്‍ ചോദിക്കുന്നതുപോലെ, റീസണബിള്‍ ദിവസങ്ങളില്‍ നമ്മള്‍ പോയിരിക്കാന്‍ ബാധ്യസ്ഥരാണ്.’ എന്നാണ് അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞത്.

Vijayasree Vijayasree :