ഊഹാപോഹങ്ങൾ ഒഴിവാക്കുക, വിമാനത്തിലെ കോ പൈലറ്റ് ഞങ്ങളുടെ കുടുംബ സുഹൃത്ത്; വിക്രാന്ത് മാസി

രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത് മാസിയുടെ സിനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ക്ലൈവ് കുന്ദർ തൻ്റെ കുടുംബ സുഹൃത്തായിരുന്നു എന്നും ബന്ധുവായിരുന്നില്ലെന്നും പറയുകയാണ് അദ്ദേഹം.

മാധ്യമങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും പ്രിയ സുഹൃത്തുക്കളെ, നിർഭാഗ്യവശാൽ മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവായിരുന്നില്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർത്ഥിക്കുന്നു എന്നും വിക്രാന്ത് മാസി കുറിച്ചു. . ക്ലൈവ് കുന്ദറിൻ്റെ കുടുംബത്തിന് വിക്രാന്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 171 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായാണ് ക്ലൈവ് കുന്ദർ സേവനമനുഷ്ഠിച്ചിരുന്നത്. അപകടത്തിൽ 294 ജീവനുകളാണ് നഷ്ടപ്പെട്ടത്. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ ഉച്ചയ്ക്ക് 1:39 ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണ് തീ​ഗോളമായി മാറിയത്.

Vijayasree Vijayasree :