വിജയ് സേതുപതിയുടെ അടുത്ത ചിത്രവും പരാജയം; താരം ആ പിഴവ് തിരുത്തണമെന്ന് നിരൂപകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചെറിയ ചെറിയ വേഷങ്ങളിലൂടെയെത്തി ഇന്ന് കിംഗ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം വരെ അഭിനയിക്കുകയാണ് വിജയ് സേതുപതി എന്ന ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍. നായക കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും തനിക്ക് അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച വിജയ് സേതുപതി രജനികാന്തിന്റെ പേട്ട, വിജയ് നായകനായ മാസ്റ്റര്‍, കമല്‍ ഹാസന്‍ ചിത്രം വിക്രം എന്നിവയിലെ വില്ലന്‍വേഷങ്ങളിലൂടെ നായക കഥാപാത്രങ്ങളേക്കാള്‍ കയ്യടി നേടുകയും ചെയ്തു.

ഇപ്പോള്‍ കിംഗ് ഖാന്റെ ചിത്രത്തിലും വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്. എന്നാല്‍ അടുത്തിടെയായി നടന്റെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ അത്ര നല്ല പ്രകടനമല്ല കാഴ്ച്ചവെക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തില്‍ നിന്ന് ചെറിയൊരു പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച് നിരൂപകര്‍ നല്‍കുന്ന വിശദീകരണം.

സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നടന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് ആരോപണം. ഒരേ സമയം നായകനും വില്ലനുമായി മാറി മാറി ചെയ്യുന്ന വേഷങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് നായകനെന്ന നിലയിലുള്ള നടന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് ചില നിരൂപകര്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച്ച തിയേറ്ററുകളിലെത്തിയ ഡിഎസ്പിയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണമായി ഇവര്‍ എടുത്ത് പറയുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ ഏകദേശം 4 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ ഈ സിനിമയുടെ പ്രകടനം വളരെ മോശമായിരുന്നു. നായകവേഷത്തിലുള്ള ചിത്രങ്ങളും വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രങ്ങളും ഒരു ആരോഗ്യകരമായ അനുപാതത്തില്‍ നടന്‍ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.

വില്ലനായാല്‍ നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ നല്‍കുന്നത് എന്നാണ് വിജയ് സേതുപതി അടുത്തിടെ പറഞ്ഞത്. വില്ലനായി വന്ന സിനിമയില്‍ വലിയ നടന്മാരോടൊപ്പമാണ് അഭിനയിച്ചത്. അവരുടെ റീച്ച് വളരെ വലുതാണ്. വിജയ്‌യുടെ വില്ലനായി വന്നു, അദ്ദേഹത്തിന് ഒരുപാട് ഫാന്‍സ് ഉണ്ട്. രജനി സാറിന്റെയും കമല്‍ സാറിന്റെ ഫാന്‍സ് നിരവധിയാണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ കൂടെയും അഭിനയിച്ചു.

ഒരു നടന്‍ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ..: ജൂഡ് ആന്തണിഅതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ല റീച്ചും ലഭിക്കുന്നുണ്ട്. അതിലുപരി ആ സിനിമകളും അതുപോലെ എന്റര്‍ടെയ്‌നറാണ്. വില്ലന്‍ എന്ന് പറയുന്നത് ഒരു പവറാണ്. റിയല്‍ ലൈഫില്‍ നമുക്ക് ഒരു വില്ലനാകാന്‍ കഴിയില്ല. നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ എന്ന് പറയാം.

എല്ലാവരിലും ഒരു വില്ലന്‍ ഉണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ ഒരു ഫ്രീഡം ഉണ്ട്. ‘നീ എന്ത് വിചാരിച്ചാലും എനിക്ക് എന്താണ്, ഞാന്‍ ആരാണെന്ന് അറിയാമോ’ അങ്ങനെ പറയാന്‍ കഴിയുന്ന ഒരു ഫ്രീഡം വില്ലന്‍ കഥാപാത്രങ്ങളുണ്ട് എന്നാണ് വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Vijayasree Vijayasree :