ടർബോയുടെ വിജയത്തിന് വേണ്ടി ആരാധകർ! മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ നടത്തി

മമ്മൂട്ടിയുടെ ആക്ഷൻ എന്റർടെയ്‌നർ ടർബോ ഇന്നാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസായത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പേരിൽ ആരാധകൻ കഴിപ്പിച്ച ശത്രുസംഹാര പൂജയുടെ രസീത് എന്ന രീതിയിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും,​ വിശാഖം നക്ഷത്രമെന്നും,​ മുപ്പത് രൂപയാണെന്നും രസീതിൽ കാണാം. മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടർബോയുടെ വിജയത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ നടത്തിയതെന്നാണ് ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം, സിനിമ കാണാനായി ആരാധകർ കൂട്ടത്തോടെ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. മമ്മൂട്ടിയാണ് ജോസിനെ അവതരിപ്പിക്കുന്നത്. കന്നട താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Merlin Antony :