എന്തൊരു സിനിമയാണത്, ഞാന്‍ ഒരുപാട് പേരോട് ആ സിനിമ കാണണമെന്ന് പറഞ്ഞു, എല്ലാവര്‍ക്കും ആ സിനിമ മനസിലാകണമെന്നില്ല; മമ്മൂട്ടി ചിത്രത്തെ കുറിച്ച് വിജയ് സേതുപതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ മലയാള സിനിമയെ പറ്റിയും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും തുറന്ന് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. വിജയ് സേതുപതിയുടെ അന്‍പതാമത് സിനിമായ മഹാരാജ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെയാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

പ്രേമലു ഞാന്‍ 2 തവണ കണ്ടു. അതിലെ കാസ്റ്റിംഗ് ഗംഭീരമായിരുന്നു. നായകനും നായികയും മാത്രമല്ല. എല്ലാ കഥാപാത്രങ്ങളും. അതുപോലെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, കാതല്‍ എല്ലാം കണ്ടു. എന്നാല്‍ ഏറെ സ്‌പെഷ്യലായി തോന്നിയ സിനിമ നന്‍പകല്‍ നേരത്ത് മയക്കമാണ്. എന്തൊരു സിനിമയാണത്.

ഞാന്‍ ഒരുപാട് പേരോട് ആ സിനിമ കാണണമെന്ന് പറഞ്ഞു. ആ സിനിമ കാണുമ്പോള്‍ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവര്‍ക്കും ആ സിനിമ മനസിലാകണമെന്നില്ല. എന്നാല്‍ എനിക്ക് ആ സിനിമ വളരെ ഇഷ്ടമായി.

അതില്‍ മമ്മൂക്ക ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേ സമയം 2 കഥാപാത്രങ്ങളായി മാറുന്നതെല്ലാം നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതെല്ലാം ഗംഭീരമാണ്. വിജയ് സേതുപതി പറഞ്ഞു.

Vijayasree Vijayasree :