ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന് ജ്യോതിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെ താരത്തിന്റെ പ്രസംഗം വിവാദമായി തീർന്നു. ജ്യോതികയെ പിന്തുണച്ച് വിജയ് സേതുപതി എത്തിയെന്ന് തരത്തിലുള്ള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു . ഇപ്പോഴിതാ വാർത്താക്കളോട് പ്രതികരിച്ച് വിജയ് സേതുപതി.
ജ്യോതികയെ പിന്തുണയ്ക്കുന്ന ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വ്യാജമാണെന്ന് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
”ജ്യോതികയുടെ ധീരമായ പ്രസംഗത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം ഒരു സഹതാരം എന്ന നിലയില്‍ വിവാദത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യും. മനുഷ്യന് മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയൂ, ഒരു ദൈവത്തിനും കഴിയില്ല, എല്ലാ ക്ഷേത്രങ്ങളും ആശുപത്രികളാക്കി മാറ്റേണ്ട സമയം വരുന്നു” എന്നായിരുന്നു സേതുപതിയുടെ ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്.
തഞ്ചാവൂരില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് കണ്ട ജ്യോതിക ഒരു അവാര്‍ഡ് ഫങ്ഷനിടെയാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയതിന് ശേഷം ഇതേ കുറിച്ച് സംസാരിക്കുകയായിരുന്നു
”ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണമെന്നാണ് ജ്യോതിക പറഞ്ഞത്
vijay sethupathi