മരണ ശേഷം എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്‌യും ; വിജയ് ദേവരെകാണ്ട!

തെന്നിന്ത്യയിലെ‌‍ യൂത്ത് ഐക്കൺ ആയാണ് നടൻ വിജയ് ദേവരെകാണ്ട അറിയപ്പെടുന്നത്. അർജുൻ റെഡി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നടൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമാണ്.

ഇപ്പോഴിതാ മരണശേഷം തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിലാണ് നടന്റെ പ്രഖ്യാപനം.

എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്ന് ഞാൻ കരുതുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തിന് ശേഷം എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഞാൻ ഒരു അർത്ഥവും കാണുന്നില്ല. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു”, വിജയ് പറഞ്ഞു.

‘ലൈഗർ’ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററിൽ ഇറങ്ങിയ വിജയ്‌യുടെ ചിത്രം. പുരി ജഗന്നാഥ്‌ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഇത് നടനും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യതാസങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ‘കുഷി’ എന്ന പുതിയ ചിത്രമാണ് ഇനി വരാൻ പോകുന്ന വിജയ് ചിത്രം. ജയറാമും സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം.

AJILI ANNAJOHN :